വനിതാ ഡോക്ടറെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു; 57കാരന് അറസ്റ്റില്‍
ബസില്‍ നിന്നിറങ്ങി നടന്നു പോവുകയായിരുന്ന ഡോക്ടറെ എതിര്‍വശത്തുനിന്നും വന്ന പ്രതി തടഞ്ഞു നിര്‍ത്തുകയായിരുന്നു
15 Dec 2022 8:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: വനിതാ ഡോക്ടറെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച 57കാരന് പിടിയില്‍. നഗരൂര്‍ കടവിള പുത്തന്‍വീട്ടില്‍ മനോഹരന് എന്ന് വിളിക്കുന്ന ശശികുമാര്‍ ആണ് അറസ്റ്റിലായത്. ഇപ്പോല്‍ ചാരുപാറയിലാണ് പ്രതി താമസിക്കുന്നത്.
ഇന്നലെ രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംസ്ഥാന പാതയില്‍ കിളിമാനൂര്‍ മിനി സിവില്‍ സ്റ്റേഷന് സമീപം ബസില്‍ നിന്നിറങ്ങി നടന്നു പോവുകയായിരുന്ന ഡോക്ടറെ എതിര്‍വശത്തുനിന്നും വന്ന പ്രതി തടഞ്ഞു നിര്‍ത്തുകയായിരുന്നു. അപമാനിക്കാന്‍ ശ്രമിച്ച പ്രതിയെ കുട ഉപയോഗിച്ച് ഡോക്ടര്‍ തടഞ്ഞു. ഇതോടെ ഇയാള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു.
യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കിളിമാനൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights: Man Arrested By Kilimanoor Police