Top

കാസർകോട് നിന്നും കാണാതായി; ഗുരുവായൂരിൽ യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ എത്തിയ ഇവർ ദമ്പതികളാണെന്ന് പറഞ്ഞാണ് ലോഡ്ജിൽ മുറിയെടുത്തതെന്നാണ് വിവരം

20 Jan 2023 5:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാസർകോട് നിന്നും കാണാതായി; ഗുരുവായൂരിൽ യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
X

തൃശൂർ: കാസർകോട് നിന്നും കാണാതായ യുവതിയേയും യുവാവിനേയും ഗുരുവായൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശി മുഹമ്മദ് ഷെരീഫ്(40), കള്ളാർ ആടകം പുലിക്കുഴിയിസെ സിന്ധു (36) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള ലോഡ്ജിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ മാസം ഏഴാം തിയതിയാണ് ഇരുവരേയും കാണാതായത്. ഗുരുവായൂർ എത്തിയ ഇവർ ദമ്പതികളാണെന്ന് പറഞ്ഞാണ് ലോഡ്ജിൽ മുറിയെടുത്തതെന്നാണ് വിവരം. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയായിട്ടും മുറിയൊഴിയാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാരെത്തി പരിശോധിച്ചു. എന്നാൽ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് യൂവാവ് ലോഡ്ജിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. അതോടെ മുറിയുടെ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരേയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ലോഡജ് ഉടമ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. മുറിയെടുക്കാനായി ഇവർ നൽകിയ ഐഡി കാർഡ് വഴിയാണ് കാസർകോട് സ്വദേശിയാണെന്ന് കണ്ടെത്തിയ. ഇരുവരും തമ്മിൽ കുറച്ച് നാളുകളായി ബന്ധത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഷെരീഫ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. സിന്ധു വീട്ടമ്മയും.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

STORY HIGHLIGHTS: Man and women missing from Kasaragod found dad at Loadge in Guruvayur

Next Story