Top

കാതലിലെ മമ്മൂട്ടി കഥാപാത്രത്തിൻെറ ചിത്രീകരണം പൂർത്തിയായി

ചിത്രത്തിൻെറ ലൊക്കേഷനിൽ സഹപ്രവർത്തകർക്കായി ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ്

18 Nov 2022 10:02 PM GMT
ഫിൽമി റിപ്പോർട്ടർ

കാതലിലെ മമ്മൂട്ടി കഥാപാത്രത്തിൻെറ ചിത്രീകരണം പൂർത്തിയായി
X

ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി- ജ്യോതിക ചിത്രം കാതല്‍ സിനിമയിൽ മമ്മൂട്ടി വേഷമിടുന്ന കഥാപാത്രത്തിൻറെ ചിത്രീകരണം പൂര്‍ത്തിയായി. സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. വളരെ ഊർജ്ജസ്വലരായ ടീമിനൊപ്പം പ്രവർത്തിച്ചത് താൻ ആസ്വദിച്ചുവെന്നും നടൻ പോസ്റ്റിൽ പറയുന്നു. ചിത്രത്തിൻെറ ലൊക്കേഷനിൽ സഹപ്രവർത്തകർക്കായി ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടന്റെ പോസ്റ്റ്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്ന ചിത്രംകൂടിയാണ് 'കാതൽ'. തെന്നിന്ത്യൻ നടി ജ്യോതികയാണ് ചിത്രത്തിൽ നായികയാകുന്നത്. ജ്യോതികയുടെ പിറന്നാൾ ദിവസം ആശംസകളുമായി മമ്മുട്ടി തന്നെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രം കൂടിയാണ് കാതൽ.

പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിൽ അഭിനയിക്കുന്നത്. 2009ൽ റിലീസ് ചെയ്ത 'സീതാകല്യാണം' എന്ന ചിത്രമാണ് അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സ്കറിയയുമാണ് കാതലിന് തിരക്കഥ ഒരുക്കുന്നത്. സാലു കെ തോമസാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, കലാസംവിധാനം: ഷാജി നടുവിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Story Highlights: Mammootty s character in kathal movie shooting has completed

Next Story