'പ്രിയപ്പെട്ട പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍'; രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ ആശംസകളുമായി മമ്മൂട്ടി
ഫേസ്ബുക്കിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം
6 July 2022 6:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കായിക താരം പി ടി ഉഷയ്ക്ക് ആശംസകളുമായി മമ്മൂട്ടി. ഫേസ്ബുക്കിലായിരുന്നു മമ്മൂട്ടിയുടെ പ്രതകരണം. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രിയപ്പെട്ട പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
ഇളയരാജയ്ക്കും പി ടി ഉഷയ്ക്കും ആശംസകളുമായി മോഹന്‍ലാലും രംഗത്തെത്തി. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ സംഗീത കുലപതി ഇളയരാജയ്ക്കും ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ രാജകുമാരി പി ടി ഉഷയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പി ടി ഉഷ, സംഗീത സംവിധായകന് ഇളയരാജ, തിരക്കഥാകൃത്തും സംവിധായകനുമായ വി വിജയേന്ദ്ര പ്രസാദ്, സാമൂഹിക പ്രവര്‍ത്തകനും ധര്‍മ സ്ഥല ക്ഷേത്രത്തിലെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെ രാജ്യസഭയിലേക്ക് കേന്ദ്രം നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. നിലവിലെ ഒഴിവുകളിലേക്കാണ് നാമനിര്‍ദ്ദേശം ചെയ്തത്.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച കായിക താരങ്ങളില്‍ ഒരാളായ പി ടി ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 'എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചാദനമാണ് പി ടി ഉഷ. അവര്‍ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവ കായിക താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമ നിര്‍ദ്ദേശം ലഭിച്ച പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍', എന്നായിരുന്നു മോദിയുടെ ട്വീറ്റ്.
STORY HIGHLIGHTS: Mammootty congratulates PT Usha on nominated to Rajya Sabha
- TAGS:
- PT Usha
- Rajya Sabha
- Mammotty