Top

'വർഷങ്ങൾക്ക് മുമ്പ് ലവ് ജിഹാദ് ഉണ്ടായിരുന്നെങ്കിൽ താൻ ജനിക്കില്ലായിരുന്നു'; മല്ലിക സാരാഭായി

തിരുവനന്തപുരത്ത് നടന്ന ജനാധിപത്യ മഹിളാ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു

6 Jan 2023 11:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വർഷങ്ങൾക്ക് മുമ്പ് ലവ് ജിഹാദ് ഉണ്ടായിരുന്നെങ്കിൽ താൻ ജനിക്കില്ലായിരുന്നു; മല്ലിക സാരാഭായി
X

തിരുവനന്തപുരം: വർഷങ്ങൾക്ക് മുമ്പ് ലവ് ജിഹാദ് ഉണ്ടായിരുന്നെങ്കിൽ താൻ ജനിക്കില്ലായിരുന്നുവെന്ന് കലാമണ്ഡലം ചാൻസിലറും നർത്തകിയുമായ മല്ലിക സാരാഭായ്. തന്റെ മാതാപിതാക്കൾ ഉൾപ്പടെ പൂർവ്വീകരും വ്യത്യസ്ത മത വിഭാഗത്തിൽ നിന്ന് വിവാഹം കഴിച്ചവരാണ്. അന്ന് ലവ് ജിഹാദില്ലാതിരുന്നതിനാലാണ് അവർക്ക് ഒന്നിക്കാൻ സാധിച്ചതെന്നും സാരാഭായി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ജനാധിപത്യ മഹിളാ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു.

മക്കൾ ആരെ വിവാഹം കഴിക്കണം, കഴി ക്രുതെന്ന് മാതാപിതാക്കൾ ഉപദേശിക്കുന്ന കാലമാണിതെന്നും സാരാഭായി പറഞ്ഞു. "എൻറെ അച്ഛനും അമ്മയും രണ്ടു മതത്തിൽ പെട്ടവരാണ്. എൻ്റെ അപ്പൂപ്പനും അമ്മൂമ്മയും രണ്ടു മതത്തിൽ പെട്ടവരാണ്. അന്നൊന്നും വ്യത്യസ്ത മതത്തിൽ നിന്ന് കല്യാണം കഴിക്കുമ്പോൾ ലവ് ജിഹാദ് എന്ന് പറഞ്ഞ് ആരും വരില്ലായിരുന്നു. ഇന്ന് അങ്ങനെയല്ല. ഇന്ന് ലൗ ജിഹാദ് എന്ന് പറഞ്ഞു ഒരു കൂട്ടർ വരും",മല്ലിക സാരാഭായ് പറഞ്ഞു. കൂടാതെ 2000 വർഷങ്ങളായി സ്ത്രീകൾ പുരുഷ മേധാവിത്വത്തിന്റെ ക്യാപിറ്റലിസത്തിൻ്റെ ഇരകളാണെന്ന് സാരാഭായി കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: Mallika Sarabhai about love jihad allegations

Next Story