മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ്; മുഴുവൻ സീറ്റും നിലനിർത്തി കോൺഗ്രസ്
20 Jun 2022 6:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മല്ലപ്പള്ളി: മല്ലപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞടുപ്പ് മുഴുവൻ സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 13 സ്ഥാനങ്ങളിലേക്ക് 12 പേരായിരുന്നു നാമനിർദ്ദേശ പത്രിക നൽകിയത്. നിലവിലുള്ള ഭരണസമിതി പ്രസിഡന്റ് ഡോ. സജി ചാക്കോ, വൈസ് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി, അഡ്വ. ജോർജ് വർഗീസ്, പി.കെ. തോമസ്, ടി.ജി.രഘുനാഥപിള്ള, സതീഷ് ബാബു, കെ.ജി.സാബു എന്നിവർ പൊതുവിഭാഗത്തിലും തോമസ് ടി.തുരുത്തിപ്പള്ളി നിക്ഷേപകമണ്ഡലത്തിലും സ്നേഹാറാണി, അനിലാ ഫ്രാൻസിസ്, കെ.സുഗതകുമാരി എന്നിവർ വനിതാ വിഭാഗത്തിലും ടി.പി.ഭാസ്കരൻ സംവരണ മണ്ഡലത്തിലുംനിന്ന് വിജയിച്ചു.
അതേസമയം, ചെങ്ങന്നൂർ പ്രാഥമിക സഹകരണ കാർഷികവികസനബാങ്ക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കോൺഗ്രസിന് ജയം. ഡി. വിജയകുമാർ, ജോർജ് തോമസ്, വരുൺ മട്ടയ്ക്കൽ, ബാലചന്ദ്രൻ നായർ, പി.വി. ഗോപിനാഥൻ, സുരേഷ് കുമാർ, മോഹനൻ മുളക്കുഴ, കുരുവിള ജേക്കബ്, സാലി ജയിംസ്, വത്സലാ മോഹൻ, സുലേഖാ സന്തോഷ്, കെ.സി. ശ്രീധരൻ, കെ.ആർ. ഗോകുലേശൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ.
STORY HIGHLIGHTS: Mallappally Agricultural Development Bank Election; Congress retained the entire seat