ഓടിക്കൊണ്ടിരുന്ന കാര്‍ ചിറയിലേക്ക് വീണു; രണ്ട് പേര് മരിച്ചു
24 Dec 2022 9:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: മലയാറ്റൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ചിറയില്‍ വീണ് രണ്ട് പേര് മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസന്, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. ഇവരുടെ കൂടെയുണ്ടായിരുന്ന അഖില്‍ എന്നയാള്‍ കാറിന് പുറത്തു നില്‍ക്കുകയായിരുന്നതുകൊണ്ട് രക്ഷപ്പെടുകയും ചെയ്തു.
നക്ഷത്ര തടാകം കാണുന്നതിന് എത്തിയതായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ചിറക്കടുത്ത് എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി അഖില്‍ ഫോണ്‍ ചെയ്യാന്‍ പുറത്തേക്കിറങ്ങി. അഖില്‍ കയറുന്നതിന് മുന്‍പ് വാഹനം എടുക്കാന്‍ ശ്രമിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട് ചിറയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രണ്ടു പേരെയും രക്ഷിക്കാനായില്ല. കാറിന്റെ ഡോര്‍ തുറന്നാണ് ഇരുവരെയും പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇരുവരുടെയും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
STORY HIGHLIGHTS: Malayattor car accident
- TAGS:
- Car
- Malayattoor
- Kochi