മലയാളി ഫിഷിങ് വ്ളോഗര്‍ കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു; അപകടം ഫിഷിങ് ബാഗ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ
9 Aug 2022 5:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: പ്രമുഖ ഫിഷിങ് വ്ളോഗര്‍ രാജേഷ് കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. തിരുവമ്പാടി കാളായാംപുഴ പാണ്ടിക്കുന്നേല്‍ ബേബി വാളിപ്ലാക്കല്‍- വല്‍സമ്മ ദമ്പതിമാരുടെ മകനാണ് രാജേഷ്. 35 വയസായിരുന്നു. രാജേഷ് വര്‍ഷങ്ങളായി കുടുംബസമേതം കാനഡയിലാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ഫിഷിങിനായി രാജേഷ് കാനഡയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. അന്നു രാവിലെ ഏഴിന് വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈല്‍ഡ് ലൈഫ് ഏജന്‍സിയും ആര്‍സിഎംപിയും നടത്തിയ തെരച്ചിലിലാണ് ലിങ്ക്സ് ക്രീക്ക് ക്യാമ്പ് ഗ്രൗഡില്‍ നിന്ന് രാജേഷിന്റെ വാഹനം കണ്ടെത്തിയത്.
വാഹനം കണ്ടെത്തിയ സ്ഥലത്തു നിന്ന് 400 അകലെയുള്ള വെള്ളച്ചാട്ടത്തില്‍ നിന്നാണ് ഞായറാഴ്ച മൃതദേഹം ലഭിച്ചത്. കൈയില്‍ നിന്നുപോയ ഫിഷിങ് ബാഗ് ചൂണ്ടവെച്ച് പിടിക്കാനുള്ള ശ്രമത്തിനിടെ തെന്നിവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മെഡിസിന് ഹാറ്റ് ക്രിക്കറ്റ് അസോസിയേഷന് പിആര്‍ഒ ആയിരുന്നു രാജേഷ്. അനു പനങ്ങാടനാണ് ഭാര്യ.
Story Highlights: Malayali Fishing Vlogger Fell Into Waterfall