ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാൻ കൊല്ലപ്പെട്ടു
30 Nov 2022 4:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റായ്പൂർ: ഛത്തീസ്ഗഢില്‍ മലയാളി സിആര്‍പിഎഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീമാണ് മരിച്ചത്. ഇന്നലെ റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ഹക്കീം.
ആക്രമണത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ ഹക്കീമിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് ഹക്കീം മരിച്ചത്. ഹക്കീമിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.
സിആർപിഎഫിന്റെ കമ്മാന്റോ ബറ്റാലിയൻ ഫോർ റസല്യൂട് ആക്ഷൻ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. സുക്മ ജില്ലയിലെ ദബ്ബകൊണ്ട ഏരിയയിൽ അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചത്.
STORY HIGHLIGHTS: Malayali CRPF jawan was killed in Chhattisgarh