Top

മലയാളി ദമ്പതികള്‍ പഴനിയില്‍ മരിച്ചനിലയില്‍; ആത്മഹത്യാക്കുറിപ്പില്‍ ഏഴ് പേര്‍ക്കെതിരെ ആരോപണം

നാട്ടിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും കുറിപ്പില്‍ പറയുന്നു

23 Nov 2022 1:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലയാളി ദമ്പതികള്‍ പഴനിയില്‍ മരിച്ചനിലയില്‍; ആത്മഹത്യാക്കുറിപ്പില്‍ ഏഴ് പേര്‍ക്കെതിരെ ആരോപണം
X

പഴനി: തമിഴ്‌നാട് പഴനിയിലെ ഹോട്ടലില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഹോട്ടല്‍ മുറിയില്‍ ഇവര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ജാമ്യമില്ലാ കേസില്‍ കുടുക്കി ചിലര്‍ തേജോവധം ചെയ്യുന്നുവെന്നും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും കുറിപ്പില്‍ എഴുതിവെച്ചിട്ടുണ്ട്. ഏഴ് പേര്‍ക്കെതിരെയാണ് ആരോപണമുള്ളത്.

നാട്ടിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും കുറിപ്പില്‍ പറയുന്നു. കുട്ടികളെ സഹായിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പൊലീസ് എത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയായിരുന്നു ഇരുവരും ക്ഷേത്രദര്‍ശനത്തിനായി പഴനിയിലെത്തിയത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Story Highlights: Malayali Couple Found Dead In Palani

Next Story