Top

കണി കണ്ടുണർന്ന് മലയാളികൾ; ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത ആഘോഷം

പുതുവർഷത്തെ വരവേൽക്കുന്ന മലയാളിക്ക് ഗൃഹാതുരത്വത്തിൻ്റെയും നന്മയുടെയും പൊൻകണി ആണ് വിഷു.

14 April 2022 9:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണി കണ്ടുണർന്ന് മലയാളികൾ; ഇത്തവണ കൊവിഡ്   നിയന്ത്രണങ്ങളില്ലാത്ത ആഘോഷം
X

തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും സന്ദേശവുമായി വിഷു ആഘോഷിച്ച് ലോകമെങ്ങുമുള്ള മലയാളികൾ. കാർഷികസമൃദ്ധിയുടെ പോയകാല സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ് ഓരോ വിഷുവും. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷുവിനെ വരവേൽക്കുകയാണ് മലയാളികൾ. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങൾ കുറവായതിനാൽ പൊതുസ്ഥലങ്ങളിലും ആഘോഷങ്ങളുണ്ടാകും

പുതുവർഷത്തെ വരവേൽക്കുന്ന മലയാളിക്ക് ഗൃഹാതുരത്വത്തിന്റേയും നന്മയുടേയും പൊൻകണി ആണ് വിഷു. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത വിഷുവായതിനാൽ ഇത്തവണ കച്ചവടക്കാരും ആശ്വാസത്തിലാണ്. കണിക്കൊന്നയും കണിവെളളരിയും വാൽകണ്ണാടിയുമൊരുക്കി വിശ്വാസികൾ ഇന്ന് കണികണ്ടുണരും. സമ്പൽ സമൃദ്ധിയുടെ, ആശങ്കകൾ ഇല്ലാത്ത ഒരു നല്ല നാളേയാണ് മലയാളികളുടെ മനസിൽ ഇത്തവണ വിഷു നിറക്കുന്നത്.

മുഖ്യമന്ത്രിയും ഗവർണറുമടക്കം നിരവധി പേർ മലയാളികള്‍ക്ക് വിഷു ആശംസ നേർന്നു. 'വിഷു ആഘോഷം കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വർധിപ്പിക്കുന്നതാകട്ടെയെന്നായിരുന്നു' മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. 'ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും ഒരുമയുടേയും കൈനീട്ടം നൽകി വിഷു നമ്മെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു' എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആശംസിച്ചു.

STORY HIGHLIGHTS: malayalees celebrate vishu 2022 without covid restrictions

Next Story