Top

സിക്കിമിൽ വാഹനം മറിഞ്ഞ് മരിച്ച സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

26 Dec 2022 1:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിക്കിമിൽ വാഹനം മറിഞ്ഞ് മരിച്ച സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്
X

പാലക്കാട്: സിക്കിമിൽ സൈനിക വാഹനം മറിഞ്ഞ് മരിച്ച സൈനികൻ വൈശാഖിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. തിരുവില്യാമല പാമ്പാടി ഐവർമഠം ശ്മാശനത്തിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാര ചടങ്ങുകൾ നടക്കുക. ഇന്നലെയാണ് വൈശാഖിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.

നോർത്ത് സിക്കിമിലെ സെമയിൽ നിന്ന് ശനിയാഴ്ച്ച രാവിലെയോടെ തന്നെ മൃതദേഹം ഹെലികോപ്റ്ററിൽ ഗാങ്ങ്ടോക്കിലേക്ക് എത്തിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനും എംബാമിങ്ങിനും ശേഷം ഇന്നലെ വൈകിട്ട് ആറോടെ കോയമ്പത്തൂരിലേക്ക് മൃതദേഹം എത്തിച്ചു. അവിടെ നിന്ന് സൈനിക അകമ്പടിയോടെ പാലക്കാടേക്ക്. മൃതദേഹം വാളയാറിൽ വെച്ച് മന്ത്രി എംബി രാജേഷും ജില്ലാ ഭരണാധികാരികളും ചേർന്നാണ് സ്വീകരിച്ചത്.

വാളയാറിൽ നിന്ന് മാത്തൂർ വരെയുള്ള യാത്രയിക്കിടെ റോഡിനിരുവശത്തുമായി നിരവധി ആളുകൾ വൈശാഖിന് ആദരാഞ്ജലികൾ അർപ്പിച്ചു. രാത്രി എട്ട് മണിയോടെ മൃതദേഹം മാത്തൂർ ചെങ്ങണിയൂർകാവിലെ വസതിയിലെത്തിച്ചു. മാത്തൂർ ചുങ്കമന്ദം യുപി സ്ക്കൂളിലെ പൊതു ദർശനത്തിന് ശേഷം പാമ്പാടി ഐവർമഠം ശ്മാശനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

നോർത്ത് സിക്കിമിലെ സെമയിൽ വൈശാഖ് ഉൾപ്പെടെയുളള സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടാകുകയായിരുന്നു. അപകടത്തില്‍ 16 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചാത്തേനിൽ നിന്ന് താങ്കുവിലേക്ക് പോയ ട്രെക്കാണ് അപകടത്തിൽപെട്ടത്. റോഡിൽ നിന്ന് തെന്നിമാറിയ ട്രെക്ക് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നാല് സൈനികർക്ക് പരുക്കേറ്റിരുന്നു.

STORY HIGHLIGHTS: Malayalee Soldier funeral today he died after overturned vehicle in Sikkim

Next Story