Top

ഇറച്ചി അരിയൽ യന്ത്രത്തിലൂടെ സ്വർണ്ണം കടത്തി; സിനിമാ നിർമ്മാതാവ് അറസ്റ്റിൽ

23 Jun 2022 3:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇറച്ചി അരിയൽ യന്ത്രത്തിലൂടെ സ്വർണ്ണം കടത്തി; സിനിമാ നിർമ്മാതാവ് അറസ്റ്റിൽ
X

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണം കടത്തിയ സംഭവത്തിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ. ഇറച്ചി അരിയൽ യന്ത്രത്തിലൂടെ സ്വർണ്ണം കടത്താൻ ശ്രമിച്ചതിലെ മുഖ്യ സൂത്രധാരനായ സിനിമാ നിർമാതാവ് കെ പി സിറാജുദ്ദീനാണ് കസ്റ്റംസിന്റെ പിടിയിൽ ആയത്.

ദുബായയിലായിരുന്ന സിറാജുദ്ദീൻ മൂന്നാം സമൻസിലാണ് കൊച്ചിയിലെത്തിയത്. കേരളത്തിലേക്ക് കടത്താനുള്ള സ്വർണം ദുബായിയിൽ സ്വന്തമായുള്ള ലെയ്ത്ത് വർക്ഷോപ്പിൽ വിവിധ യന്ത്രങ്ങളിലും ഉപകരണങ്ങളിലും ഒളിപ്പിക്കുന്നതിൽ വിദഗ്ധനാണ് സിറാജുദ്ദീൻ. നിരവധി കള്ളക്കടത്ത് സംഘങ്ങളെ സിറാജുദ്ദീൻ ഈ രീതിയിൽ സ്വർണം ഒളിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് സിറാജുദ്ദീൻ. കൊച്ചി ഇല്ലിക്കൽ വീട്ടിൽ സിറാജുദ്ദീൻ എന്ന കെ പി സിറാജുദ്ദീൻ നിർമാതാവായും അഭിനേതാവായും സിനിമാ രംഗത്തുള്ള വ്യക്തിയാണ്.

തൃക്കാക്കര നഗരസഭ വൈസ് ചെയർമാന്റെ മകൻ എ ഇ ഷാബിൻ ഇബ്രാഹിം, ഡ്രൈവർ നകുൽ എന്നിവരെ രണ്ടുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ അവസാനത്തോടെയാണ് കൊച്ചി വിമാനത്താവളത്തിൽ കാർഗോ ആയി വന്ന ഇറച്ചി അരിയൽ യന്ത്രത്തിൽ 2.23 കിലോ തൂക്കമുള്ള നാല് സ്വർണക്കട്ടികൾ കണ്ടെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം കാറിൽ യന്ത്രം കടത്തുകയായിരുന്നു. പ്രിവന്റീവ് യൂണിറ്റ് ഉദ്യോഗസ്ഥർ ഈ കാർ തടഞ്ഞുനിർത്തിയാണ് പരിശോധിച്ചത്. സിനിമാ നിർമാതാവായ കെ പി സിറാജുദ്ദീനാണ് യന്ത്രം അയച്ചതെന്നും ഷാബിനു വേണ്ടിയാണെന്നും കാർ ഓടിച്ചിരുന്ന നകുൽ ഉദ്യോഗസ്ഥരോട് പറഞ്ഞു.

STORY HIGHLIGHTS: Malayalam Film producer arrested in gold smuggling case

Next Story