വഴിക്കടവില്‍ യാത്രക്കാരിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു; അറസ്റ്റ്
ജോലി കഴിഞ്ഞ് വഴിക്കടവില്‍ നിന്ന് വീട്ടിലേക്ക് പോവാനായിരുന്നു യുവതി ഓട്ടോ വിളിച്ചത്
4 Sep 2022 12:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: വഴിക്കടവില്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മരുത അയ്യപ്പന് പൊട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് എഴര മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വഴിക്കടവില്‍ നിന്ന് വീട്ടിലേക്ക് പോവാനായിരുന്നു യുവതി ഓട്ടോ വിളിച്ചത്. എന്നാല്‍ വീട്ടിലേക്ക് പോകുന്നതിന് പകരം ഡ്രൈവര്‍ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുള്‍കുന്ന് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ കാട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.
തുടര്‍ന്ന് വെള്ളിയാഴ്ചയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഓട്ടോ ഡ്രൈവര്‍ ബാബുവിനെ പിടിക്കൂടിയത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
STORY HIGHLIGHTS: Malappuram vazhikkadav auto driver sexual harassment case
- TAGS:
- Malappuram
- Kerala Police