എടപ്പാള്‍ ടൗണിലെ പടക്കം പൊട്ടിക്കല്‍; തീകൊളുത്തിയത് ബൈക്കിലെത്തിയ യുവാക്കള്‍, സിസിടിവി ദൃശ്യം പുറത്ത്
എടപ്പാള്‍ ട്രാഫിക് റൗണ്ട്സില് വലിയ ശബ്ദത്തോടെയായിരുന്നു ഇന്നലെ പൊട്ടിത്തെറിയുണ്ടായത്
26 Oct 2022 5:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: എടപ്പാള്‍ ടൗണില്‍ ഇന്നലെ രാത്രിയുണ്ടായ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ രണ്ടു പേര് പടക്കത്തിന് തീകൊടുത്ത് കടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എടപ്പാള്‍ ട്രാഫിക് റൗണ്ട്സില് വലിയ ശബ്ദത്തോടെയായിരുന്നു ഇന്നലെ പൊട്ടിത്തെറിയുണ്ടായത്.
ശബ്ദവും പുകയും ഉയര്‍ന്നതോടെ സമീപത്തെ വ്യാപാരികളും യാത്രക്കാരും പരിഭ്രാന്തരായി. പൊട്ടിത്തെറിക്ക് പിന്നാലെ തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. പടക്കം സ്ഥാപിച്ചിരുന്നയിടത്ത് 20 ചതുരശ്ര സെന്റീമീറ്റര്‍ വിസ്തൃതിയില്‍ പ്ലാസ്റ്റര്‍ ഇളകിപ്പോയിട്ടുണ്ട്.
പൊലീസ് സ്ഥലത്തു നിന്നും സാംപിളുകള്‍ ശേഖരിച്ചു. ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരിസരത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Story Highlights: Malappuram Edappal Blast Police Investigation Going On