നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞു; യുവാവ് മരിച്ചു
നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കുണ്ട്.
28 May 2022 6:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം:പൊന്നാനി ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു.കർമറോഡിന് സമീപത്ത് ശനിയാഴ്ച്ച പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. തിരൂർ സ്വദേശികളായ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. തിരൂർ വാണിയന്നൂർ സ്വദേശി മേടപ്പറമ്പിൽ അബ്ദുൾ നാസർ മകൻ മുഹമ്മദ് ഹാരിസ് (21) ആണ് മരണപ്പെട്ടത്. നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കുണ്ട്.
- TAGS:
- Malappuram
- Car
- accident
Next Story