നിയന്ത്രണം വിട്ട സ്കൂള്‍ ബസ് സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു; ആറ് വയസുകാരി മരിച്ചു
പുളിക്കല്‍ നോവല്‍ സ്കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്
11 Jan 2023 1:40 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊണ്ടോട്ടി: മലപ്പുറം പുളിക്കലില്‍ സ്കൂള്‍ ബസ് സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. പുളിക്കല്‍ നോവല്‍ സ്കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ബൈക്കിലുണ്ടായിരുന്ന ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനി ഹയ ഫാത്തിമ (6) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ഹയ ഫാത്തിമയും മുത്തച്ഛനും സഞ്ചരിച്ച ബൈക്കിലേക്കാണ് സ്കൂള്‍ ബസ് മറിഞ്ഞത്. മുന്‍പിലേക്ക് വന്ന ഒരു കുട്ടിയെ രക്ഷിക്കാന്‍ ബസ് വെട്ടിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ച് സ്കൂട്ടറിലേക്ക് മറിയുകയായിരുന്നു.
ഹയ ഫാത്തിമയുടെ മുത്തച്ഛനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന കുട്ടികളുടെ പരുക്ക് ഗുരുതരമല്ല.
STORY HIGHLIGHTS: Malappuam school bus accident student died