Top

ഓര്‍ത്തഡോക്‌സ് സഭയിലെ കുമ്പസാര നിബന്ധനകള്‍ക്കെതിരായ ഹര്‍ജി; തൊടാന്‍ മടിച്ച് സഭയും സര്‍ക്കാരും

ഇടവകക്കാർ നൽകിയ ഹർജിയിൽ വിധി അനുകൂലമായാലും പ്രതികൂലമായാലും വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് നിയമവിദഗ്ധരുട വിലയിരുത്തൽ

14 Dec 2022 7:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓര്‍ത്തഡോക്‌സ് സഭയിലെ കുമ്പസാര നിബന്ധനകള്‍ക്കെതിരായ ഹര്‍ജി; തൊടാന്‍ മടിച്ച് സഭയും സര്‍ക്കാരും
X

കൊച്ചി: സർക്കാരിനേയും സഭയേയും കുഴപ്പിച്ച് മലങ്കര ഓർത്തഡോക്സ് സഭയിലെ കുമ്പസാരം. നിർബന്ധിത കുമ്പസാരം നിർത്തലാക്കണമെന്ന ആവശ്യത്തെ തുടർന്ന നിയമനടപടിയാണ് സഭയ്ക്കും സർക്കാരിനും ബാധ്യതയായിരിക്കുന്നത്. കേസിൽ എതിർകക്ഷികളായ കേന്ദ്ര-സംസ്ഥാന സർക്കാരും മലങ്കര ഓർത്തഡോക്സ് സഭയും രണ്ട് വർഷം പിന്നിട്ടിട്ടും ഇതുവരെ കേസ് ഫയൽ ചെയ്യാൻ തയ്യാറായിട്ടില്ല. ഇടവകക്കാർ നൽകിയ ഹർജിയിൽ വിധി അനുകൂലമായാലും പ്രതികൂലമായാലും വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് നിയമവിദഗ്ധരുട വിലയിരുത്തൽ.

2020 ഒക്ടോബറിലാണ് കണ്ടനാട് ഇടവകയിലെ മാത്യു ടി മാത്തച്ചൻ, പഴന്തോട്ടം ഇടവകയിലെ സി വി ജോർജ്ജ് എന്നിവർ ചേർന്നാണ് നിർബന്ധിത കുമ്പസാരത്തിനെതിരെ ഹർജി നൽകിയത്. കുമ്പസാരത്തിനിടെ പുരോഹിതൻ ദേഹത്ത് തൊടുന്നത് നിയമവിരുദ്ധമാണ്. ഇത് സ്ത്രീത്വത്തിന് നേരെയുള്ള അതിക്രമണമാണെന്നും ചൂണ്ടികാണിച്ചുകൊണ്ട് ഇടവകയിൽ നിന്നും മേരി സാജുവും. ജീന സാജുവും ഹർജിയിൽ കക്ഷി ചേർന്നിരുന്നു.

ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കുമ്പസാരം നടത്തി കുർബാന സ്വീകരിച്ച 21 വയസ് പ്രായമായവർക്ക് മാത്രമാണ് ഇടവക അംഗത്വം നൽകിയിരുന്നുള്ളൂ. ഇവർക്ക് മാത്രമേ പൊതുയോഗങ്ങളിലും പങ്കെടുക്കാൻ അധികാരം ഉണ്ടായിരുന്നുള്ളൂ. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം.

കഴിഞ്ഞ വെള്ളിയാഴ്ച ഹർജി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും എതിർസത്യവാങ്മൂലം സമർപ്പിക്കാത്തതിനാൽ വാദം നടന്നില്ല. ആർട്ടിക്കിൾ 32 പ്രകാരം ഫയൽ ചെയ്ത ഹർജി ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചാണ് പരിഗണിക്കുന്ന്ത്.

STORY HIGHLIGHTS: Malankara orthadox church Confession case

Next Story