Top

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; മുല്ലപ്പെരിയാറിന്റെ ആറ് ഷട്ടറുകളും, നദീതീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

5 Aug 2022 10:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; മുല്ലപ്പെരിയാറിന്റെ ആറ് ഷട്ടറുകളും, നദീതീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
X

തൃശൂര്‍: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. അഞ്ച് സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. മണിക്കൂറില്‍ ഒരു സെന്റീമീറ്ററെന്ന രീതിയില്‍ ജലനിരപ്പ് ഉയരുകയാണ്. 112.36 മീറ്ററാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. മഴ തുടരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. കല്‍പാത്തി പുഴയുടെയും ഭരതപ്പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. നിലവില്‍ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 1066 ഘനയടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ജലനിരപ്പ് 137 അടി കടന്നതോടെയായിരുന്നു അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.

രാവിലെ പതിനൊന്ന് മണിയോടെ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടര്‍ തുറക്കുന്നത് താമസിപ്പിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മൂന്ന് മണിയോടെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Story Highlights: Malampuzha Dam And Mullaperiyar Dam Opened

Next Story