Top

മലബാര്‍ സമര സ്മാരകവുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്; ഹിന്ദു ഐക്യവേദി അപേക്ഷ തള്ളി

സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട പൂര്‍വ്വ ചരിത്രമില്ലാത്തതിനാലാണ് ഫാസിസ്റ്റുകള്‍ സ്മാരകങ്ങളെ ഭയക്കുന്നതെന്ന് ചര്‍ച്ചയില്‍ അംഗം ടിപിഎം ബഷീര്‍ പറഞ്ഞു

1 Oct 2022 8:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലബാര്‍ സമര സ്മാരകവുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്; ഹിന്ദു ഐക്യവേദി അപേക്ഷ തള്ളി
X

മലപ്പുറം: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, പൂക്കോട്ടൂര്‍ യുദ്ധ രക്തസാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്മാരകം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത്. സ്മാരകത്തിന് ഫണ്ട് അനുവദിക്കരുതെന്ന് ഹിന്ദു ഐക്യവേദിയുടെ അപേക്ഷ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഐക്യകണ്‌ഠേന തള്ളി.

സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട പൂര്‍വ്വ ചരിത്രമില്ലാത്തതിനാലാണ് ഫാസിസ്റ്റുകള്‍ സ്മാരകങ്ങളെ ഭയക്കുന്നതെന്ന് ചര്‍ച്ചയില്‍ അംഗം ടിപിഎം ബഷീര്‍ പറഞ്ഞു. മലബാര്‍ സമരത്തെ പുതുതലമുറയ്ക്ക് ആഴത്തില്‍ മനസ്സിലാക്കാന്‍ ഹെറിറ്റേജ് മ്യൂസിയം, യുദ്ധ സ്മാരകം തുടങ്ങിയവ നിര്‍മ്മിക്കുകയെന്നത് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന സമരത്തെ കലാപമെന്ന് പറയരുതെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. പിപി മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. ചെറുപ്പം മുതല്‍ സ്‌ക്കൂളില്‍ പഠിപ്പിക്കുന്നത് മലബാര്‍ കലാപം എന്നാണ്. ഇതുമൂലം നമ്മളെല്ലാം മലബാര്‍ കലാപം എന്ന് പറഞ്ഞുപോകാറുണ്ട്. ഇത് മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Next Story