Top

മലബാർ സിമന്റ്സ് എംഡി രാജിക്കത്ത് നൽകി

മലബാർ സിമന്റ്സിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചു എന്നാരോപിച്ച് സിഐടിയു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു.

17 Feb 2022 5:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലബാർ സിമന്റ്സ് എംഡി രാജിക്കത്ത് നൽകി
X

മലബാർ സിമന്റ്സ് എംഡി മുഹമ്മദ് അലി രാജിക്കത്ത് സർക്കാറിന് സമർപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് കത്തിൽ പറയുന്ന വിശദീകരണം. മലബാർ സിമന്റ്സിലെ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദ ഫലമായാണ് രാജിവെക്കുന്നതെന്നാണ് സൂചന. മാർച്ച് 31 വരെ എംഡി സ്ഥാനത്ത് തുടരുകയൊളളൂവെന്ന് മുഹമ്മദ് അലി വ്യവസായ വകുപ്പിനെ അറിയിച്ചു.

മലബാർ സിമന്റ്സിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിച്ചു എന്നാരോപിച്ച് സിഐടിയു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു. 2019 നവംബറിലായിരുന്നു എംഡിയായി തിരുച്ചിറപ്പള്ളി സ്വദേശിയായ മുഹമ്മദ് അലി ചുമതലയേൽക്കുന്നത്. ചുമതലയേൽക്കുമ്പോൾ നഷ്ടത്തിലായിരുന്ന കമ്പനി ലാഭത്തിലേക്ക് എത്തിയിരുന്നു.

മലബാർ സിമന്റ്സിലെ ഉൽപാദനം ഇരട്ടിയാക്കാനും അദ്ദേഹം നിർദേശം നൽകിയിരുന്നു. പിന്നീട് കമ്പനി സന്ദർശിച്ച വ്യവസായ മന്ത്രി കമ്പനിയുടെ നിലവിലുളള വളർച്ചയിൽ അഭിനന്ദനം അറിയിക്കുയും ചെയ്തിരുന്നു. അതിനിടെയാണ് കമ്പനിയിലെ തൊഴിലാളികളും എംഡിയും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തത്. അതേസമയം, മുഹമ്മദ് അലിയുടെ രാജി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

STORY HIGHLIGHTS: Malabar Cements MD Give Resign Letter

Next Story