Top

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി മേജർ രവി

മേജർ രവിയെ ഐസിയുവിലേക്ക് നിന്നും മാറ്റിയിട്ടുണ്ട്.

22 Dec 2021 3:41 PM GMT
ഫിൽമി റിപ്പോർട്ടർ

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി മേജർ രവി
X

സംവിധായകനും നടനുമായ മേജർ രവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'എല്ലാവർക്കും നമസ്കാരം. എന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു.എന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി', മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.

മേജർ രവിയെ ഐസിയുവിലേക്ക് നിന്നും മാറ്റിയിട്ടുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുൾപ്പടെ നിരവധിപ്പേർ അദ്ദേഹത്തിന് സുഖപ്രാപ്തി നേർന്നിട്ടുണ്ട്.

സൈനീക സേവനത്തിന് ശേഷം 1990കളുടെ അവസാനത്തോടയാണ് മേജർ രവി സിനിമ മേഖലയിലേക്ക് എത്തുന്നത്. പ്രിയദർശൻ, മണിരത്നം, കമൽഹാസൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം പുനർജനനി എന്ന സിനിയമയിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. 2006ൽ പുറത്തിറങ്ങിയ കീർത്തിചക്ര മികച്ച വിജയം കരസ്ഥമാക്കി. സിനിമയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.

തുടർന്ന് മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ തുടങ്ങിയ സിനിമകൾ ചെയ്തു. മേഘം, ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസൻസ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Next Story