താന്‍ കഴിവ് കെട്ട നേതാവാണെന്ന് തെളിയിച്ചയാളാണ് കെ സുരേന്ദ്രന്; കഴിവുള്ളവര്‍ വരുന്നത് താല്പര്യമില്ലെന്ന് മേജര്‍ രവി
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് രണ്ടിടത്ത് മത്സരിച്ചത് ഒരിടത്ത് തോറ്റാലും മറ്റൊന്ന് അവിടെ ഉണ്ടാകുമല്ലോയെന്ന് അധികാരമോഹമാണെന്നും മേജര്‍ രവി പറഞ്ഞു.
14 Oct 2022 2:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അനുഭാവി മേജര്‍ രവി. കഴിവ് കെട്ട നേതാവാണെന്ന് ഇതിനകം തെളിയിച്ചയാളാണ് കെ സുരേന്ദ്രന് എന്ന് മേജര്‍ രവി വിമര്‍ശിച്ചു. വളരെ മോശം നേതൃത്വമാണ് ഇപ്പോഴത്തെ സംസ്ഥാന ബിജെപിക്കുള്ളത്. കഴിവുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നത് താല്പര്യമില്ല. അതിനാലാണ് വക്താവായിരുന്ന സന്ദീപ് വാര്യരെ പുറത്താക്കിയതെന്നും മേജര്‍ രവി റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.
'ഞാന്‍ കഴിവുകെട്ടനേതാവാണെന്ന് ഇതിനകം തീരുമാനം ആക്കി കഴിഞ്ഞു. ഇനിയും നിര്‍ത്തിയാല്‍ സന്ദീപ് വാര്യരോ സന്ദീപ് വചസ്പദിയോ മുകളിലേക്ക് വളരും. അതില്‍ നിന്നും അവരെ വലിച്ച് താഴേക്കിടുക. അതിനാണ് പിടിച്ചു പുറത്താക്കിയത്. എന്നെ സംഘിയെന്ന് വിളിക്കുന്നതില്‍ പ്രശ്നമില്ല. ഞാന്‍ രാജ്യസ്നേഹത്തിന്റെ വക്തവാണ്. നമ്മള് കാര്യമായി എന്തെങ്കിലും ചെയ്താല്‍ പോലും ബിജെപിക്ക് നന്ദിയുണ്ടാവാറില്ല. വ്യക്തി നേട്ടത്തിനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്.' മേജര്‍ രവി വിമര്‍ശിച്ചു.
മുന്‍ എംപി സുരേഷ് ഗോപി കോര്‍കമ്മിറ്റിയില്‍ വരില്ലെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ സുരേഷ് ഗോപി കൂടി തീരുമാനിക്കേണ്ടെയെന്നാണ് മേജര്‍ രവി ചോദിക്കുന്നത്. സുരേഷ് ഗോപിയെ അപമാനിക്കുന്നതിന് തുല്യമാണ് കോര്‍ കമ്മിറ്റിയിലേക്ക് എടുക്കുന്നത്. അദ്ദേഹത്തെ പദവികളില്‍ ഇരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും മേജര്‍ രവി നിര്‍ദേശിച്ചു. താന്‍ ബിജെപി അംഗത്വം എടുക്കാത്തത് സംസ്ഥാന ബിജെപി നേതൃത്വത്തോടുള്ള താല്പര്യകുറവ് കൊണ്ടാണെന്നും മേജര്‍ രവി പരോക്ഷമായി പറഞ്ഞു.
'തേങ്ങയരച്ച് വെച്ചിട്ട് കാര്യമില്ല താളല്ലേ കറിയെന്നതാണ് എനിക്കും പറയാനുള്ളത്. സുരേഷ് ഗോപിയെ ശക്തമായ സ്ഥലത്തിരുത്തിയാല് അദ്ദേഹം പണിയെടുക്കും.' മേജര്‍ രവി വ്യക്തമാക്കി.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് രണ്ടിടത്ത് മത്സരിച്ചത് ഒരിടത്ത് തോറ്റാലും മറ്റൊന്ന് അവിടെ ഉണ്ടാകുമല്ലോയെന്ന് അധികാരമോഹമാണെന്നും മേജര്‍ രവി പറഞ്ഞു. എന്നാല്‍ അഹങ്കാരം കൂടിപോയി. രണ്ടും നഷ്ടപ്പെട്ട സാഹചര്യമായിരുന്നുവെന്നും മേജര്‍ രവി ഓര്‍മ്മിപ്പിച്ചു. അണികള്‍ വെട്ടി മരിച്ച സമയത്ത് അവിടം സന്ദര്‍ശിച്ചിട്ട് ചിരിച്ചുകൊണ്ടു നിന്ന നേതാവിനെയാണ് താന്‍ കണ്ടത്. ഇതൊക്കെയാണ് അധ്യക്ഷന്റെ വികാരം. ജനങ്ങളുടെ വികാരം നിങ്ങളുടെ കണ്ണിലും ഉണ്ടായിരിക്കണം. ജനങ്ങളെ മനസ്സിലാക്കണം. ചിരിക്കേണ്ടിടത്ത് ചിരിക്കണം. കരയേണ്ടിടത്ത് കരയണം. അതായിരിക്കണം അധ്യക്ഷനെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു. പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് കൊല്ലപ്പെട്ട സമയത്ത് വീട് സന്ദര്‍ശിച്ച സുരേന്ദ്രന് ചിരിച്ചുകൊണ്ട് മാധ്യമങ്ങളെ കണ്ടിരുന്നു. ഇക്കാര്യം ഓര്‍മ്മിപ്പിച്ചാണ് മേജര്‍ രവിയുടെ പരാമര്‍ശം.