Top

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

20 Aug 2022 6:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ
X

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി പി പി ഷബീർ പിടിയിൽ. ഒരു വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ് പി പി ഷബീർ.

രാജ്യദ്രോഹ ഇടപാടുകൾ നടന്നുവെന്ന് സംശയിക്കപ്പെടുന്ന കേസിലെ നാലു പ്രതികളിൽ മുഖ്യ സൂത്രധാരനായ രണ്ട് പേരിലൊരാളാണ് പിടിയിലായ ഷബീർ. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി വയനാട്, പൊഴുതന-കുറിച്യാർമല റോഡ് ജങ്ഷനിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. പൊഴുതനയിൽ ബിനാമി പേരിൽ നിർമിക്കുന്ന റിസോർട്ട് സന്ദർശിക്കാൻ ഷബീർ എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിലാണ് പിടികൂടിയത്. ഷമീർ എന്ന് പേരു മാറ്റിയാണ് ഇയാൾ വയനാട്ടിൽ എത്തിയിരുന്നത്.

2021 ജൂ​ലൈ ഒ​ന്നി​നാ​ണ്​ ഏ​ഴി​ട​ത്ത്​ സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്സ്​​ചേ​ഞ്ചു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കുറ്റകൃത്യങ്ങൾക്കു വേണ്ടിയാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉപയോഗിക്കുന്നതെന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ വന്നതായും ക്രൈെംബ്രാഞ്ച് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. മലപ്പുറം കുട്ടശ്ശേരി സ്വദേശി നിയാസ്, കോഴിക്കോട് ചാലപ്പുറം പുത്തൻപീടിയേക്കൽ പി പി ഷബീർ എന്നിവരുടെ അക്കൗണ്ടിലേക്കാണ് രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്ന് നാല്പത് കോടിയോളം രൂപ വന്നത്. ഇതിൽ 10 കോടി ഷബീറിന്റെ അക്കൗണ്ടിലേക്കാണ് എത്തിയത്.

STORY HIGHLIGHTS: main accused arrested in parallel telephone exchange case

Next Story