Top

'ഇത് വ്യത്യസ്തമായ സമരം'; ചിമ്പാൻസിയുടെ തലവെട്ടി എം എം മണിയുടെ ചിത്രം വെച്ചതിൽ മഹിള കോൺഗ്രസ്

18 July 2022 8:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത് വ്യത്യസ്തമായ സമരം; ചിമ്പാൻസിയുടെ തലവെട്ടി എം എം മണിയുടെ ചിത്രം വെച്ചതിൽ മഹിള കോൺഗ്രസ്
X

തിരുവനന്തപുരം: ചിമ്പാൻസിയുടെ തലവെട്ടി എം എം മണി എംഎൽഎയുടെ ചിത്രം വെച്ചതിനെ ന്യായീകരിച്ച് മഹിള കോൺഗ്രസ്. ഇത് വ്യത്യസ്തമായ സമരമുറയാണെന്നാണ് പ്രവർത്തകരുടെ വിശദീകരണം.

കെ കെ രമ എംഎൽഎയ്ക്കെതിരായ എം എം മണിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മഹിള കോൺഗ്രസ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ചിമ്പാൻസിയുടെ തലവെട്ടി പകരം എം എം മണിയുടെ ചിത്രം ഒട്ടിച്ചായിരുന്നു മഹിള കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വിവാദമായതോടെ ഫ്ലക്സ് ഒഴിവാക്കുകയും ചെയ്തു.

ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ലെന്നായിരുന്നു എംഎം മണിയുടെ പ്രസ്താവന. നിയമസഭയിൽ നത്തിയ പ്രസ്താവനയ്ക്കെതിരെ നിരവധി പേരാണ് രം​ഗത്ത് വന്നത്. വിഷയം സഭയ്ക്കകത്തും വിഷയം ചർച്ച ചെയ്തു. എന്നാൽ പ്രസ്താവന തിരുത്തില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എം എം മണി.

STORY HIGHLIGHT: Mahila Congress defends MM Mani's insult to MLA

Next Story