Top

'വിവേചനത്തേക്കുറിച്ച് ഇവന്‍ പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു'; ഐഎഫ്എഫ്‌കെ സിഗ്നേച്ചര്‍ ഫിലിം ചെയ്ത വിദ്യാര്‍ത്ഥിയെ ചൂണ്ടി മഹേഷ് നാരായണന്‍

27-മത് ഐഎഫ്എഫ്കെ വേദിയിൽ വെച്ചാണ് മഹേഷ് നാരായണന്റെ പ്രതികരണം.

13 Dec 2022 5:08 PM GMT
ഫിൽമി റിപ്പോർട്ടർ

വിവേചനത്തേക്കുറിച്ച് ഇവന്‍ പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു; ഐഎഫ്എഫ്‌കെ സിഗ്നേച്ചര്‍ ഫിലിം ചെയ്ത വിദ്യാര്‍ത്ഥിയെ ചൂണ്ടി മഹേഷ് നാരായണന്‍
X

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സംവിധായകൻ മഹേഷ് നാരായണൻ. വിദ്യാർത്ഥികൾ ഭയപ്പെടേണ്ടതില്ല. ഇതൊരു സർട്ടിഫിക്കറ്റ് മാത്രമാണ്. സിനിമ പഠിക്കാൻ വന്ന ഒരു സ്ഥലം മാത്രമാണിത് എന്നും വിദ്യാർത്ഥികൾക്കായി മലയാള സിനിമ മുഴുവൻ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 27-മത് ഐഎഫ്എഫ്കെ വേദിയിൽ വെച്ചാണ് മഹേഷ് നാരായണന്റെ പ്രതികരണം.

മഹേഷ് നാരായണന്റെ വാക്കുകൾ:

ഈ വിദ്യാർത്ഥിയോടും അച്ഛനോടും അവിടുത്തെ അഡ്മിനിസ്ട്രേഷൻ കാണിച്ച വിവേചനത്തിന് കണക്കുകളില്ല. അതിന്റെ വിഷമങ്ങൾ അവൻ പറയുന്നത് കേട്ട് പല തവണ കരഞ്ഞിട്ടുണ്ട്. ഇത് എല്ലാവരും അറിയണം. ഒരു കാര്യം കൂടി പറയട്ടെ, കൊവിഡ് സമയത്തെ ഐഎഫ്എഫ്കെയുടെ സിഗ്നേച്ചർ ഫിലിം ചെയ്തത് ഈ വിദ്യാർത്ഥിയാണ്. നാല് ജില്ലകളിൽ നടന്ന സിഗ്നേച്ചർ ഫിലിമിന്റെ അനിമേഷൻ ചെയ്തത് ഈ വിദ്യാർത്ഥിയാണ്. കഴിഞ്ഞ നാല് സിനിമകളുടെയും പോസ്റ്റർ ഡിസൈൻ ചെയ്തത് ഈ വിദ്യാർത്ഥിയാണ്. അതുകൊണ്ട് പറയുകയാണ് വിദ്യാർത്ഥികൾ ആരും ഭയക്കരുത്, ഇതൊരു സർട്ടിഫിക്കറ്റ് മാത്രമേയുള്ളു. ഇതിൽ വലിയ കാര്യമൊന്നുമില്ല. സർട്ടിഫിക്കറ്റ് കൊണ്ട് ഒരു കാര്യവുമില്ല, സിനിമ പഠിക്കാൻ നിങ്ങൾ ഒരു സ്ഥലത്ത് എത്തി എന്നുമാത്രം. നിങ്ങൾക്ക് വേണ്ടി മലയാള സിനിമ മുഴുവൻ കാത്തിരിക്കുകയാണ്, പുറത്തേക്ക് വരിക, സിനിമ ചെയ്യുക.

ഒരു കാര്യം കൂടി വ്യക്തമാക്കാനുണ്ട്. ഒരു കത്തിൽ ഇവിടുത്തെ ഡയറക്ടർ പറയുകയുണ്ടായി 30 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്കൊപ്പം ചേർന്നാൽ വയസ്സന്മാരായി പോകും എന്ന്. സിനിമയിൽ പ്രായമില്ല മനുഷ്യാ. ഞാൻ എഡിറ്റ് ചെയ്തു തുടങ്ങിയത് ലെനിൻ രാജേന്ദ്രന്റെ കൂടിയാണ്. അന്ന് എനിക്ക് 26 വയസ്സാണ് പ്രായം. ഞാൻ നശിച്ചു പോയിട്ടില്ല. ഞങ്ങളെല്ലാവരും വിദ്യാർത്ഥികൾക്കൊപ്പമാണ്.

story highlights: Mahesh Narayanan in solidarity with the students' strike against caste discrimination by KR Narayanan Institute Director

Next Story