എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്രസ അധ്യാപകന് അറസ്റ്റില്‍
കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്
10 Jan 2023 10:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: തലശ്ശേരിയില്‍ മദ്രസ അധ്യാപകന് പോക്സോ കേസില്‍ അറസ്റ്റില്‍. എട്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കോഴിക്കോട് കൊടുവള്ളി സ്വദേശി മൂഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Story Highlights: Madrasa Teacher Arrested In POCSO Case In Kannur
Next Story