Top

'കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം പ്രതീക്ഷിച്ചതിനേക്കാള്‍ ഭയാനകം'; തൂണുകളും ബീമുകളും ബലപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട്

ബലപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 29.6 കോടി രൂപ കൂടി ചെലവുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്

25 Jan 2023 6:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം പ്രതീക്ഷിച്ചതിനേക്കാള്‍ ഭയാനകം; തൂണുകളും ബീമുകളും ബലപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട്
X

കോഴിക്കോട്: കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം പ്രതീക്ഷിച്ചതിനേക്കാള്‍ ഭയാനകമാണെന്ന് മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട്. അന്തിമറിപ്പോര്‍ട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറി. കെട്ടിടത്തിന്റെ തൂണുകളില്‍ 90 ശതമാനത്തില്‍ അധികവും 80 ശതമാനം ബീമുകളും സ്ലാബുകളും ബലപ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബലപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 29.6 കോടി രൂപ കൂടി ചെലവുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓരോ തൂണിലെയും വിള്ളലുകള്‍ അടയ്ക്കണം. സിമന്റും നിശ്ചിത മിശ്രിതങ്ങളും ചേര്‍ത്ത് തൂണിനുള്ളില്‍ നിറയ്‌ക്കേണ്ടി വരും. കെട്ടിടത്തിന്റെ അരികിലുള്ള ഭാഗത്തിന് ബലമില്ലാത്തത് തൂണുകളെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

75 കോടി ചെലവിട്ട് 2015ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ടെര്‍മിനലിനാണ് ബലക്ഷയം കണ്ടെത്തിയത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ഐഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്ന് 15 മാസങ്ങള്‍ക്ക് ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് നല്‍കിയത്. ഐഐടി സ്ട്രക്ചറല്‍ വിഭാഗം മേധാവി പ്രൊഫസര്‍ അളകു സുന്ദരമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Story Highlights: Madras IIT Submitted Final Report About Kozhikode KSRTC Bus Terminal

Next Story