Top

ആഢംബര എച്ച് 145 ഹെലികോപ്റ്റര്‍ സ്വന്തമാക്കി എംഎ യൂസഫലി; നിരവധി പ്രത്യേകതകള്‍

ജര്‍മനിയിലെ എയര്‍ബസ് കമ്പനിയില്‍ നിന്നുള്ളതാണ് ഹെലികോപ്റ്റര്‍

24 Aug 2022 2:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഢംബര എച്ച് 145 ഹെലികോപ്റ്റര്‍ സ്വന്തമാക്കി എംഎ യൂസഫലി; നിരവധി പ്രത്യേകതകള്‍
X

കൊച്ചി: ലോകത്തെ ആഢംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കി പ്രമുഖ വ്യവസായി എംഎ യൂസഫലി. ലോകത്തില്‍ തന്നെ 1500 എണ്ണം മാത്രം ഇറക്കിയിട്ടുള്ള എച്ച് 145 ഹെലികോപ്റ്ററാണ് യൂസഫലി സ്വന്തമാക്കിയത്. നാല് ലീഫുകളുള്ള എച്ച് 145 ഹെലികോപ്റ്ററില്‍ ഒരേ സമയം രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമേ ഏഴ് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.

മണിക്കൂറില്‍ ഈ എയര്‍ബസിന് 246 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. സമുദ്ര നിരപ്പില്‍ നിന്നും 20000 അടി ഉയരത്തില്‍ വരെ പറക്കാനുള്ള സാങ്കേതിക ക്ഷമതയും ഇതിന്റെ പ്രത്യേകതയാണ്. ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.

ജര്‍മനിയിലെ എയര്‍ബസ് കമ്പനിയില്‍ നിന്നുള്ളതാണ് ഹെലികോപ്റ്റര്‍. നേരത്തെ യാത്രക്കിടെ യൂസഫലിയും ഭാര്യയും അടക്കം നാലുപേര്‍ സഞ്ചരിച്ച അഗസ്റ്റാ വെസ്റ്റ്‌ലാന്റിന്റെ വിടിവൈഎംഎ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടിരുന്നു. 2021 ഏപ്രില്‍ 11നായിരുന്നു സംഭവം. അപകടം നടന്നതിന്റെ അടുത്ത ദിവസം ട്രെയിലറില്‍ റോഡ് മാര്‍ഗമാണ് ഹെലികോപ്റ്റര്‍ മാറ്റിയത്.

ഈ ഹെലികോപ്റ്ററില്‍ പൈലറ്റുമാരുള്‍പ്പെടെ ആറുപേര്‍ക്ക് സഞ്ചരിക്കാനുളള സൗകര്യമുണ്ട്. നാലുവര്‍ഷം പഴക്കമുള്ള ലിയോനാര്‍ഡോ 109 എസ്.പി ഹെലികോപ്റ്ററിന് 50 കോടിയോളം രൂപ വിലവരും. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഹെലികോപ്റ്ററുകളില്‍ ഒന്നായാണ് ഈ ഹെലികോപ്റ്ററിനെ വിലയിരുത്തപ്പെടുന്നത്.

Next Story