Top

'ജനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി'; ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ പിടിയില്‍ നിന്നും ഒരു രണ്ടാം സ്വാതന്ത്ര്യ സമരം ആവശ്യമെന്ന് എം എ ബേബി

'ജനങ്ങളാണ് വിധികര്‍ത്താക്കളെന്നും അതില്‍ കര്‍ഷകരും മഹിളകളും യുവാക്കളും പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വിജയം'

19 Nov 2021 4:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി; ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ പിടിയില്‍ നിന്നും ഒരു രണ്ടാം സ്വാതന്ത്ര്യ സമരം ആവശ്യമെന്ന് എം എ ബേബി
X

കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയിരിക്കുകയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇന്ത്യയിലെ ജനങ്ങളുടെയും സമരത്തിന് നേതൃത്വം നല്‍കിയ കര്‍ഷകരുടെയും വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ജനങ്ങളാണ് വിധികര്‍ത്താക്കളെന്നും അതില്‍ കര്‍ഷകരും മഹിളകളും യുവാക്കളും പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുട്ടുമടക്കി എന്നതുകൊണ്ട് ആര്‍എസ്എസും സംഘപരിവാറും ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും പിടിമുറുക്കിയിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും ബിജെപിയുടെ കൂട്ടാളികള്‍ക്കും ഉണ്ടായ തിരിച്ചടിയാകാം ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനത്തിന് പിന്നിലെന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.

സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള സമരത്തിനാണ് രാജ്യം കര്‍ഷകരുടെ പ്രതിഷേധത്തിലൂടെ സാക്ഷിയായത്. യാഥാര്‍ത്ഥ്യത്തില്‍ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ പിടിയില്‍ നിന്നും ഒരു രണ്ടാം സ്വാതന്ത്ര്യ സമരം നമ്മുക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുനാനാക്ക് ജയന്തിയില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന പ്രഖ്യാപനം. 'രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായും ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ നിന്നും പിന്മാറി വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 'സര്‍ക്കാര്‍ ചെയ്തതെല്ലാം കര്‍ഷകര്‍ക്ക് വേണ്ടിയാണ് രാജ്യത്തിന് വേണ്ടിയാണ്. ഇപ്പോള്‍ ഞാന്‍ കൂടുകല് കഠിനാധ്വാനം ചെയ്യുന്നുണ്ട്. അങ്ങനെ, നിങ്ങളുടെയും രാജ്യത്തിന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകും.' പ്രധാനമന്ത്രി പറഞ്ഞു.2014ല്‍ താന്‍ പ്രധാനമന്ത്രിയായപ്പോള്‍, സര്‍ക്കാര്‍)കര്‍ഷകരുടെ ക്ഷേമത്തിനും വികസനത്തിനും മുന്‍ഗണന നല്‍കിയെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.

Next Story