Top

സമ്മേളന നഗരയില്‍ ആര്യക്കും സച്ചിനും എംഎ ബേബിയുടെ സ്‌നേഹ സമ്മാനം; ചുകന്ന റോസാ

വിവാഹത്തിനൊരുങ്ങുന്ന സച്ചിന്‍ദേവ് എംഎല്‍എക്കും മേയര്‍ ആര്യാ രാജേന്ദ്രനും സമ്മാനവുമായി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി

3 March 2022 3:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമ്മേളന നഗരയില്‍ ആര്യക്കും സച്ചിനും എംഎ ബേബിയുടെ സ്‌നേഹ സമ്മാനം; ചുകന്ന റോസാ
X

വിവാഹത്തിനൊരുങ്ങുന്ന സച്ചിന്‍ദേവ് എംഎല്‍എക്കും മേയര്‍ ആര്യാ രാജേന്ദ്രനും സമ്മാനവുമായി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വിപ്ലവകാരി റോസാ ലക്‌സംബര്‍ഗിനെ കുറിച്ചുള്ള ചുകന്ന റോസാ എന്ന പുസ്തകമായിരുന്നു സമ്മേളന നഗരിയില്‍ നിന്നും ഇരുവര്‍ക്കും എംഎ ബേബി നല്‍കിയ സ്‌നേഹസമ്മാനം.

'എനിക്ക് ഇഷ്ടപ്പെട്ട രണ്ട് സഖാക്കളാണ് സച്ചിന് ദേവും ആര്യാ രാജേന്ദ്രനും. അവര്‍ ഒരുമിച്ച് ഒരു കുടുംബ ജീവിതത്തിലേക്ക് പോവുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കുടുംബ ജീവിത്തിനൊപ്പം രാഷ്ട്രീയ ജീവിതത്തിലും പ്രചോദനമാവുമെന്ന ഉറപ്പിലാണ് പുസ്തകം കൈമാറിയത്.' ആശംസകള്‍ നേര്‍ന്നുകൊണ്ട് എംഎ ബേബി പറഞ്ഞു.

മാര്‍ച്ച് ആറിന് എകെജി സെന്ററില്‍വെച്ചാണ് ഇരുവരുടേയും കല്ല്യാണ നിശ്ചയം. ബാലസംഘം മുതലുള്ള ഇരുവരുടേയും പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് സച്ചിനും ആര്യയും.

വിവാഹം ഉടനുണ്ടാവില്ലെന്നും പഠനം ഉള്‍പ്പെടെയുള്ള ഗൗരവകരമായ മറ്റ് കാര്യങ്ങള്‍ കൂടി മുന്നിലുണ്ടെന്നുമായിരുന്നു വിവാഹതിയ്യതി സംബന്ധിച്ച ആര്യയുടെ പ്രതികരണം.

Next Story