'പണിമുടക്കുമ്പോള്‍ ചിലര്‍ക്ക് അസൗകര്യം ഉണ്ടാവും'; സ്വാഭാവികമെന്ന് എംഎ ബേബി
ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് റെഡ് ഫ്ലാഗ് ഡേ ആചരിക്കും.
1 April 2022 4:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: പണിമുടക്കിനെ ന്യായീകരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പണിമുടക്കുമ്പോള്‍ ചില അസൗകര്യം ആളുകള്‍ക്ക് ഉണ്ടാവും. അത് സ്വാഭാവികമാണെന്നും എംഎ ബേബി പറഞ്ഞു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎ ബേബി.
'ഇക്കഴിഞ്ഞ രണ്ട് ദിവസം മുമ്പ് നടന്ന അഖിലേന്ത്യാ പണിമുടക്ക്, തൊഴിലാളികളുടെ സംയുക്ത ശക്തി കാണിക്കുന്നതാണ്. കോടിക്കണക്കിന് തൊഴിലാളികള്‍ സമരരംഗത്ത് വന്നാല്‍ രാജ്യം നിശ്ചലമാകും. കുറച്ചാളുകള്‍ക്ക് അതില്‍ അസൗകര്യങ്ങള്‍ ഉണ്ടാവും. അതിന്റെ പ്രയാസം മനസ്സിലാക്കുന്നു. മാറ്റത്തിന് വേണ്ടിയുള്ള പോരാട്ടം നടക്കുമ്പോഴൊക്കെ ചിലര്‍ക്ക് അസൗകര്യം ഉണ്ടാവും.' എംഎ ബേബി പറഞ്ഞു.
ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് റെഡ് ഫ്ലാഗ് ഡേ ആചരിക്കും.
- TAGS:
- MA Baby
- national strike
- CPIM