Top

'ജയിലില്‍ കിടന്നു കൊണ്ട് പഠിച്ച് ബി എ പരീക്ഷ എഴുതി ജയിച്ചു'; ഓര്‍ത്തെടുത്ത് എം എ ബേബി

1972 - 73 കാലം മുതല്‍ എസ് എഫ് ഐ യുടെ സംസ്ഥാന കമ്മിറ്റിയിലും സഹാഭാരവാഹികളെന്ന നിലയിലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പാര്‍ട്ടിയുടെ സംസ്ഥാന തലത്തിലും അഖിലേന്ത്യ തലത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഈ വേര്‍പാട്

1 Oct 2022 6:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയിലില്‍ കിടന്നു കൊണ്ട് പഠിച്ച് ബി എ പരീക്ഷ എഴുതി ജയിച്ചു; ഓര്‍ത്തെടുത്ത് എം എ ബേബി
X

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കോടിയേരി ബാലകൃഷ്ണന്‍ എനിക്കൊരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. വിദ്യാര്‍ത്ഥി ജീവിതകാലം മുഴുവന്‍ സഹോദരനോടെന്ന പോലെയുള്ള അടുപ്പമായിരുന്നു ഉണ്ടായിരുന്നതെന്ന് എം എ ബേബി പ്രതികരിച്ചു.

'കോടിയേരിയുടെ മികവ് ഏറ്റവും കൂടുതല്‍ സംഘടനാ കാര്യങ്ങളിലാണ്. വിദ്യാര്‍ത്ഥി രംഗത്ത് തന്നെ അത് പ്രകടമായിരുന്നു. പാര്‍ട്ടിയുടെ ഏറ്റവും കരുത്തുറ്റ ജില്ലയായ കണ്ണൂരിലും അഞ്ചു ലക്ഷത്തിലധികം അംഗങ്ങളുള്ള കേരള സംസ്ഥാനത്തും സമര്‍ത്ഥമായി പാര്‍ട്ടിയുടെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു', എം എ ബേബി പറഞ്ഞു.

എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കോടിയേരി ബാലകൃഷ്ണന്‍ എനിക്കൊരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. വിദ്യാര്‍ത്ഥി ജീവിതകാലം മുഴുവന്‍ സഹോദരനോടെന്ന പോലെയുള്ള അടുപ്പമായിരുന്നു ഉണ്ടായിരുന്നത്. എന്നേക്കാള്‍ രണ്ടു വയസ്സിനു മുതിര്‍ന്നതായിരുന്നു. 1972 - 73 കാലം മുതല്‍ എസ് എഫ് ഐ യുടെ സംസ്ഥാന കമ്മിറ്റിയിലും സഹാഭാരവാഹികളെന്ന നിലയിലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പാര്‍ട്ടിയുടെ സംസ്ഥാന തലത്തിലും അഖിലേന്ത്യ തലത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഈ വേര്‍പാട്.

കോടിയേരിയുടെ മികവ് ഏറ്റവും കൂടുതല്‍ സംഘടനാ കാര്യങ്ങളിലാണ്. വിദ്യാര്‍ത്ഥി രംഗത്ത് തന്നെ അത് പ്രകടമായിരുന്നു. പാര്‍ട്ടിയുടെ ഏറ്റവും കരുത്തുറ്റ ജില്ലയായ കണ്ണൂരിലും അഞ്ചു ലക്ഷത്തിലധികം അംഗങ്ങളുള്ള കേരള സംസ്ഥാനത്തും സമര്‍ത്ഥമായി പാര്‍ട്ടിയുടെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു.

അടിയന്തിരാവസ്ഥ കാലത്ത് രണ്ടാമത് അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ശ്രീമതി ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥ വാഴ്ചയും ജനങ്ങളാല്‍ തോല്‍പ്പിക്കപ്പെടുന്നത് വരെ കോടിയേരി മിസ പ്രകാരം ജയിലറക്കുള്ളിലായിരുന്നു. എന്നാല്‍ ജയിലില്‍ കിടന്നു കൊണ്ട് പഠിച്ചു ബി എ പരീക്ഷ എഴുതി ജയിക്കുവാന്‍ കോടിയേരിക്ക് സാധിച്ചു. കുറച്ചു കാലം ഡി ഐ ആര്‍ പ്രകാരം ജയിലില്‍ കിടന്നതിനു ശേഷം പുറത്തിറങ്ങിയ എന്റെ ഒരു ചുമതല കോടിയേരിക്ക് ജയിലില്‍ പഠന സാമഗ്രഹികള്‍ എത്തിച്ചുകൊടുക്കുന്നതായിരുന്നു.

അടിയന്തിരാവസ്ഥ കാലത്ത് രണ്ടാമത് അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ശ്രീമതി ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥ വാഴ്ചയും ജനങ്ങളാല്‍ തോല്‍പ്പിക്കപ്പെടുന്നത് വരെ കോടിയേരി മിസ പ്രകാരം ജയിലറക്കുള്ളിലായിരുന്നു. എന്നാല്‍ ജയിലില്‍ കിടന്നു കൊണ്ട് പഠിച്ചു ബി എ പരീക്ഷ എഴുതി ജയിക്കുവാന്‍ കോടിയേരിക്ക് സാധിച്ചു. കുറച്ചു കാലം ഡി ഐ ആര്‍ പ്രകാരം ജയിലില്‍ കിടന്നതിനു ശേഷം പുറത്തിറങ്ങിയ എന്റെ ഒരു ചുമതഅതോടൊപ്പം കോടിയേരിയുടെ വീട്ടില്‍ എത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമായിരുന്നു.

2006 ല്‍ വി എസ്. സര്‍ക്കാരിലും ഞങ്ങള്‍ ഒരുമിച്ചാണ് മന്ത്രിമാരായത്. ജനമൈത്രി പോലീസ്, ഉത്തരവാദിത്വ ടൂറിസം തുടങ്ങിയ ശ്രദ്ധേയ പദ്ധതികള്‍അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. 'സ്റ്റുഡറ്റ് പോലീസ് ' എന്നപദ്ധതി വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ചു നടപ്പാക്കിയ മികച്ച ആശയമായിരുന്നു. പ്രിയ സഖാവിന് കണ്ണീരോടെ വിട.

Story highlights: MA Baby about Kodiyeri Balakrishnan

Next Story