'മത്സരിക്കുമ്പോള്‍ ആരും തോല്‍ക്കുമെന്ന് പറയില്ല'; തൃക്കാക്കര തോല്‍വിയെക്കുറിച്ച് ഗോവിന്ദന് മാസ്റ്റര്‍
''ഭരണഘടനയ്ക്കും ജനാധിപത്യ രീതിയിലും മാത്രമായിരിക്കും സിപിഐഎം പ്രവര്‍ത്തിക്കുക.''
28 Aug 2022 1:33 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോല്‍ക്കുമെന്ന് അറിയാമായിരുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാസ്റ്റര്‍. മത്സരിക്കുമ്പോള്‍ ആരും തോല്‍ക്കുമെന്ന് പറയില്ല. ജയിക്കുമെന്നാണ് പറയുക. ഒരിക്കലും ജയിക്കില്ല, തോല്‍ക്കുന്ന മണ്ഡലമാണ് തൃക്കാക്കര. തോല്‍വികള്‍ പരിശോധിച്ച് പാര്‍ട്ടി മുന്നോട്ട് പോകുകയാണ് ചെയ്യുന്നതെന്നും ഗോവിന്ദന് മാസ്റ്റര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
'മത്സരിക്കുമ്പോള്‍ ആരും തോല്‍ക്കുമെന്ന് പറയില്ല. ജയിക്കുമെന്നാണ് പറയുക. ഒരിക്കലും ജയിക്കില്ല, തോല്‍ക്കുന്ന മണ്ഡലമാണ് തൃക്കാക്കര. പക്ഷെ കഴിഞ്ഞ തവണ കിട്ടിയതിനെക്കാള്‍ വോട്ട് ഇത്തവണ കിട്ടിയിട്ടുണ്ട്. തോല്‍വികള്‍ പരിശോധിച്ച് മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്.'-ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
പാര്‍ട്ടി നല്കിയ ചുമതല ഉത്തരവാദിത്വതോടെ നിര്‍വഹിക്കുമെന്നും എംവി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനങ്ങള്‍ക്കൊപ്പം മുന്നോട്ട് പോകുമെന്നും പാര്‍ട്ടി നിര്‍ദേശപ്രകാരം മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും അദേഹം പറഞ്ഞു.
''ഭരണഘടനയ്ക്കും ജനാധിപത്യ രീതിയിലും മാത്രമായിരിക്കും സിപിഐഎം പ്രവര്‍ത്തിക്കുക. മറ്റൊരു നിലപാടും സ്വീകരിക്കാന്‍ പാര്‍ട്ടി ഉദേശിക്കുന്നില്ല. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ എത്തുമോ ഇല്ലെയോ എന്നതും മുന്നിലുള്ള പ്രശ്നമല്ല. പ്രവര്‍ത്തനത്തിന് ഘടകം ഏതെന്നിനെക്കാളും പ്രധാനം ചുമതലകള്‍ സത്യസന്ധതയോടെ ചെയ്യുക എന്നതാണ്. എല്ലാ നേതാക്കളുടെയും വിശ്വസ്തന് എന്ന നിലയിലുള്ള ലേബലാണ് ആഗ്രഹിക്കുന്നത്. അതില്‍ പിണറായിയും പ്രധാനപ്പെട്ട നേതൃനിരയിലുള്ള ആളാണ്. ചുമതലകള്‍ ഏറ്റെടുത്ത് കൂട്ടായി പാര്‍ട്ടി മുന്നോട്ട് പോകും. എല്ലാ നേതാക്കളും ഒറ്റക്കെട്ടയാണ് മുന്നോട്ടുപോകുന്നത്.'' കൂട്ടായ ചര്‍ച്ചകളിലൂടെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ഗോവിന്ദന് പറഞ്ഞു. സ്ഥാനത്തിന് വേണ്ടി സിപിഐഎം ആരെയും മലര്‍ത്തി അടിക്കുന്നില്ലെന്നും തീരുമാനങ്ങളില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ വിഭാഗീയതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് പ്രശ്നങ്ങളെയും പാര്‍ട്ടി സംഘടനപരമായി കൈകാര്യം ചെയ്ത് മുന്നോട്ട് പോകും. ഇതാണ് ഇതുവരെ സ്വീകരിച്ച നിലപാട്. തുടര്‍ന്നും അങ്ങനെ പോകും.''-ഗോവിന്ദന് മാസ്റ്റര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഗോവിന്ദന് മാസ്റ്റര്‍ നടത്തിയത്. വാര്ത്തയുണ്ടാക്കുന്നവരാണ് ഇപ്പോഴത്തെ മാധ്യമങ്ങള്‍. ഇത് ജനങ്ങള്‍ക്ക് നന്നായി അറിയാം. നിലവില്‍ കേരളത്തിലെ പ്രധാന പ്രതിപക്ഷം മാധ്യമങ്ങളാണ്. അതിനെ എല്ലാം അതിജീവിച്ച് സിപിഐഎം മുന്നോട്ട് പോകും. വ്യാജപ്രചരണങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ടെന്നും എംവി ഗോവിന്ദന് പറഞ്ഞു.
സ്വീകരിക്കുന്ന നിലപാടിന്റെ ഫലമായി കോണ്‍ഗ്രസ് തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും എംവി ഗോവിന്ദന് പറഞ്ഞു. കോണ്‍ഗ്രസിന്റെ പോക്ക് എങ്ങോട്ടാണെന്ന് ജനങ്ങള്‍ ഗവേഷണം നടത്തി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പ്രതിപക്ഷ നേതാവിനെയും അധ്യക്ഷനെയും നോക്കി എന്താണ് പോംവഴിയെന്ന ചോദിക്കേണ്ട കാര്യമില്ല. ബിജെപിയെ പ്രതിരോധിക്കാനുള്ള ശേഷം േകാണ്‍ഗ്രസിന് എവിടെയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
- TAGS:
- CPIM
- MV Govindan
- Kerala