Top

'ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര'; ഉപതെരഞ്ഞെടുപ്പിന് ടാഗ് ലൈനുമായി എം സ്വരാജ്

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റര്‍ ഇതിനോടകം എല്‍ഡിഎഫ് അനുകൂലികള്‍ ഏറ്റെടുത്തു കഴിഞ്ഞു

3 May 2022 12:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര; ഉപതെരഞ്ഞെടുപ്പിന് ടാഗ് ലൈനുമായി എം സ്വരാജ്
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ജയത്തിനായുള്ള സൈബര്‍ ക്യാംപെയ്‌ന് തുടക്കമിട്ട് എം സ്വരാജ്. 'ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര' എന്ന വാക്കുകളുമായി സ്വരാജ് പോസ്റ്റര് പങ്കുവെച്ചു. സമൂഹത്തിന്റെ നാനാതുറയില്‍ പെട്ടെ സാധാരണക്കാരായ മനുഷ്യര്‍ മുഷ്ടി ചുരുട്ടി ഉയര്‍ത്തി നില്‍ക്കുന്ന ചിത്രങ്ങളാണ് പോസ്റ്ററില്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റര്‍ ഇതിനോടകം എല്‍ഡിഎഫ് അനുകൂലികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്ലിക്കായ 'ഉറപ്പാണ് എല്‍ഡിഎഫ്' ടാഗ് ലൈനിന്റെ തുടര്‍ച്ചയായാണ് പുതിയ ക്രിയേറ്റീവ്. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണ്, ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഉറപ്പ് എപ്പോഴുമുണ്ടാകും എന്നീ ആശയങ്ങളില്‍ രണ്ട് വാക്കുകളിലൂടെ ജനങ്ങളിലെത്തിക്കാന്‍ ഈ ക്യാംപെയ്‌ന് സാധിച്ചിരുന്നു. നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കാന്‍ അങ്ങേയറ്റം പ്രയത്‌നിക്കും യുഡിഎഫ് സീറ്റ് പിടിച്ചെടുക്കും എന്നീ ആവേശ ചിന്ത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പുതിയ ടാഗ് ലൈന്‍.


സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജും പി രാജീവും ചേര്‍ന്നാണ് മണ്ഡലത്തില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല സിപിഐമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രചരണത്തില്‍ പങ്കെടുക്കാനായി താന്‍ തൃക്കാക്കരയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ടു ദിവസത്തിനകം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവും.

Story highlights: M Swaraj with tag line for thrikkakkara by-election

Next Story