Top

'ചോരക്കൊതിയന്‍ മാത്രമല്ല, പെരും നുണയനാണ് സുധാകരന്‍'; തുറന്നടിച്ച് സ്വരാജ്

''ചോരക്കൊതിയന്‍ മാത്രമല്ല, ഖദര്‍ ധരിച്ച ഒരു പെരും കള്ളമാണ് ഈ മനുഷ്യന്‍.''

11 Jan 2022 12:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചോരക്കൊതിയന്‍ മാത്രമല്ല, പെരും നുണയനാണ് സുധാകരന്‍; തുറന്നടിച്ച് സ്വരാജ്
X

ചോരക്കൊതിയന്‍ മാത്രമല്ല, പെരും നുണയനുമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെന്ന് എം സ്വരാജ്. കോളേജ് ക്യാമ്പസുകളില്‍ കെഎസ്.യു പ്രവര്‍ത്തകര്‍ മരിച്ചുവീണതിന്റെ മൂന്നിലൊന്ന് പോലും എസ്എഫ്‌ഐക്കാര്‍ മരിച്ചിട്ടില്ലെന്ന സുധാകരന്റെ പരാമര്‍ശത്തിനെതിരെയാണ് സ്വരാജ് രംഗത്തെത്തിയിരിക്കുന്നത്.

എം സ്വരാജ് പറഞ്ഞത്: ചോരക്കൊതിയന്‍ മാത്രമല്ല, പെരും നുണയനുമാണ്. കെ എസ് യു - യൂത്ത് കോണ്‍ഗ്രസ് നരാധമന്‍മാര്‍ അരും കൊല ചെയ്ത സ. ധീരജിന്റെ ഇളംശരീരത്തിലെ ചൂട് വിട്ടു മാറും മുമ്പ് KPCC പ്രസിഡന്റ് ആക്രോശിയ്ക്കുന്നു. 'കലാലയങ്ങളിലെ കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ കെ എസ് യു പ്രവര്‍ത്തകര്‍ മരിച്ചു വീണതിന്റെ മൂന്നിലൊന്നു പോലും എസ് എഫ് ഐക്കാര്‍ മരിച്ചു വീണിട്ടില്ല'

മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത അധമ മനസില്‍ നിന്നേ ഈ സമയത്ത് ഇങ്ങനെയുള്ള വാക്കുകള്‍ പുറത്തു വരൂ. ശ്രീ. കെ.സുധാകരന്റെ ഈ വെള്ളം ചേര്‍ക്കാത്ത കള്ളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു കലാലയത്തില്‍ വെച്ച് എസ് എഫ് ഐ പ്രവര്‍ത്തകരുടെ കൈ കൊണ്ട് ജീവന്‍ പോയ ഒരു കെ എസ് യു പ്രവര്‍ത്തകന്റെ , ഒരൊറ്റ കെ എസ് യു പ്രവര്‍ത്തകന്റെ എങ്കിലും പേരു പറയാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനും തന്നോട് ചോദിയ്ക്കില്ല എന്ന ധൈര്യമാണ് കെ.സുധാകരനുള്ളത്. ചോരക്കൊതിയന്‍ മാത്രമല്ല ഖദര്‍ ധരിച്ച ഒരു പെരും കള്ളമാണ് ഈ മനുഷ്യന്‍.


Next Story