Top

'99 സീറ്റിൽ തോറ്റു നിൽക്കുന്ന കൂട്ടരാണ്'; തൃക്കാക്കര ജയം ഇത്രമാത്രം ആഘോഷിക്കാനില്ലെന്ന് എം സ്വരാജ്

'സഹതാപ തരംഗമാണ് യുഡിഎഫിന് തൃക്കാക്കരയിൽ തുണയായത്'

3 Jun 2022 10:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

99 സീറ്റിൽ തോറ്റു നിൽക്കുന്ന കൂട്ടരാണ്; തൃക്കാക്കര ജയം ഇത്രമാത്രം ആഘോഷിക്കാനില്ലെന്ന് എം സ്വരാജ്
X

കൊച്ചി: തൃക്കാക്കരയിലെ ജനവിധി ഇടതു ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാൻ സാധിക്കില്ലെന്ന് എം സ്വരാജ്. സഹതാപ തരംഗമാണ് യുഡിഎഫിന് തൃക്കാക്കരയിൽ തുണയായത്. കോൺഗ്രസിന് കൂടുതൽ വോട്ട് ലഭിച്ചു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ എൽഡിഎഫിനും തൃക്കാക്കരയിൽ വോട്ട് വർധനയുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ സർക്കാരിന് പിന്തുണ കുറഞ്ഞുവെന്ന് പറയാൻ സാധിക്കില്ലെന്ന് എം സ്വരാജ് പറഞ്ഞു.

'കേരളത്തിൽ 99 സീറ്റിലും തോറ്റ് നിൽക്കുന്ന കൂട്ടരാണ്. കോൺഗ്രസിലെ പല മുതിർന്ന നേതാക്കളും പാർട്ടി വിട്ടു പോകുകയാണ്. രാജ്യം തകർന്നു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ തൃക്കാക്കരയിലെ വിജയം എങ്ങനെ ആഘോഷിക്കണമെന്നത് കോൺഗ്രസ് തീരുമാനിക്കേണ്ട കാര്യമാണ്. തോമസ് മാഷ് ജീവിതത്തിന്റെ വസന്തകാലം മുഴുവൻ കോൺഗ്രസിനൊപ്പം നിന്നയാളാണ്. അദ്ദേഹത്തെ ഇങ്ങനെയാണോ ആക്ഷേപിക്കേണ്ടതെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. എന്നാൽ കോൺഗ്രസ് വിട്ട് മത നിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരോട് മാത്രമേ ഇത്തരം എതിർപ്പുകൾ ഉളളു. ബിജെപിയിൽ ചേരുന്നവരോട് എതിർപ്പില്ലെന്നും' എം സ്വരാജ് പറഞ്ഞു.

'മരിച്ചയാളുടെ ഭാര്യയോ മക്കളോ തോറ്റ ചരിത്രമില്ല. സഹതാപ തരംഗമെന്ന എന്ന ചരിത്രം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. വികസന രാഷ്ട്രീയമാണ് ഞങ്ങൾ മുന്നോട്ട് വെക്കാൻ ശ്രമിച്ചത്. പക്ഷെ അതേ രീതി തന്നെ തുടർന്നതായിട്ടാണ് ഈ തെരഞ്ഞെടുപ്പിൽ കാണുന്നത്. മറിച്ച് ജനവിധി സർക്കാരിന് എതിരാണെന്ന് പറഞ്ഞ് ഇനി മുതൽ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെല്ലാം നിർത്തി വെക്കാനാകുമോ?തൃക്കാക്കരയിലെ ഫലം ഇടതു സർക്കാരിന് വിരുദ്ധമാണെന്ന് പറയാൻ പറ്റില്ല. അതേസമയം ജനവിധിയെ തുറന്ന മനസ്സോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: M Swaraj about thrikkakara byelection results

Next Story