Top

'തോളില്‍ കൈയ്യിട്ട് നടക്കുന്നതൊന്നും ഇപ്പോള്‍ കാണാറില്ല'; മലയാളികള്‍ പരസ്പരം അകലുകയാണെന്ന് എം മുകുന്ദന്‍

നമ്മള്‍ മനുഷ്യര്‍ പരസ്പരം കാണണം, ചുമലില്‍തട്ടി സംസാരിക്കണം, കൈകൊടുക്കണം, സ്പര്‍ശിക്കണം

10 Sep 2022 6:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോളില്‍ കൈയ്യിട്ട് നടക്കുന്നതൊന്നും ഇപ്പോള്‍ കാണാറില്ല; മലയാളികള്‍ പരസ്പരം അകലുകയാണെന്ന് എം മുകുന്ദന്‍
X

മാഹി: ആധുനിക കാലത്ത് മനുഷ്യര്‍ തമ്മിലുളള സ്‌നേഹബന്ധങ്ങള്‍ കുറയുന്ന കാഴ്ചയാണ് കാണുന്നതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. സാമൂഹിക മാധ്യമങ്ങളുടേയും മൊബൈല്‍ ഫോണിന്റേയും വരവും മനുഷ്യനെ അവനവനിലേക്ക് ചുരുക്കി കളഞ്ഞു. സാമ്പത്തികമായി മെച്ചപ്പെട്ടതോടെ മനുഷ്യര്‍ പരസ്പരം അകലാന്‍ തുടങ്ങി. മലയാളികള്‍ തോളില്‍ കൈയ്യിട്ട് നടക്കുന്നതൊന്നും ഇപ്പോള്‍ കാണാറില്ലെന്നും മുകുന്ദന്‍ മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയുടെ മുന്നേറ്റവും മനുഷ്യര്‍ അടുത്ത് ഇടപഴകുന്നതും ഒരുമിച്ച് കൂടുന്നതും കുറച്ചുവെന്നും മുകുന്ദന്‍ പറഞ്ഞു. പഴയകാലത്ത് ദാരിദ്ര്യമുണ്ടായിരുന്നതിനാല്‍ നമ്മള്‍ സ്‌നേഹസമ്പന്നരായിരുന്നു. നമ്മള്‍ മനുഷ്യര്‍ പരസ്പരം കാണണം, ചുമലില്‍തട്ടി സംസാരിക്കണം, കൈകൊടുക്കണം, സ്പര്‍ശിക്കണം. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും കാണാറില്ലെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ മയ്യഴിയെക്കുറിച്ച് നോവലെഴുതണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മയ്യഴിപ്പുഴയുടെ തീരങ്ങളെ മറികടന്ന് മറ്റൊരു നോവല്‍ എഴുതുക പ്രയാസമാണെന്നും തന്റെ 80-ാം ജന്മദിനത്തിൽ നൽകിയ അഭിമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞു. ഒരു എഴുത്തുകാരനെ പ്രചോദിപ്പിക്കുന്ന ഒന്നും തന്നെ പുതിയ മയ്യഴിയില്‍ ഇല്ല. ഇനി പുതിയ തലമുറ എഴുതട്ടെ എന്നും മുകുന്ദന്‍ പറഞ്ഞു.

STORY HIGHLIGHTS: M Mukundan says that Malayalees are Alienating each other

Next Story