Top

'ഭൂമിയില്‍ കുഴികള്‍ ഇല്ലാത്ത സ്ഥലം എവിടെയുണ്ട്?'; പ്രതിസന്ധികള്‍ നമ്മളുണ്ടാക്കുന്നതെന്ന് എം മുകുന്ദന്‍

''ഭൂമിയില്‍ കുഴികളുണ്ടെങ്കില്‍ നമ്മുക്ക് നിലാവിലേക്ക് പോകാം. അവിടെ നമ്മുടെ പടം പ്രദര്‍ശിപ്പിക്കാം.''

14 Aug 2022 12:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭൂമിയില്‍ കുഴികള്‍ ഇല്ലാത്ത സ്ഥലം എവിടെയുണ്ട്?; പ്രതിസന്ധികള്‍ നമ്മളുണ്ടാക്കുന്നതെന്ന് എം മുകുന്ദന്‍
X

കുഴികളില്ലാത്ത സ്ഥലം ഭൂമിയില്‍ എവിടെയാണെന്ന് സാഹിത്യകാരനായ എം മുകുന്ദന്‍. തന്റെ പുതിയ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കുഴികളില്ലാത്ത സ്ഥലം അന്വേഷിക്കുകയാണെന്നും വലിയ സംവാദങ്ങളെ വിവാദങ്ങളാക്കി ചുരുക്കുകയാണ് നമ്മളെന്നും എം മുകുന്ദന്‍ പറഞ്ഞു.

''കുഴികളെ കുറിച്ച് വിവാദമുണ്ടല്ലോ ഇപ്പോള്‍. ഞാന്‍ കഥയെഴുതിയ ഒരു സിനിമ ഏകദേശം തയ്യാറായി വരുന്നുണ്ട്. അടുത്തമാസം പ്രദര്‍ശിപ്പിക്കണം. അതിന് കുഴികള്‍ ഇല്ലാത്ത സ്ഥലമാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്. എങ്കില്‍ അല്ലേ പ്രദര്‍ശിപ്പിക്കാന്‍ പറ്റൂ. ഭൂമിയില്‍ മുഴുവന്‍ കുഴികളുണ്ട്. അപ്പോള്‍ എവിടെയാണ് പ്രദര്‍ശിപ്പിക്കുക. കുഴികള്‍ ഇല്ലാത്ത സ്ഥലം എവിടെയാണ് ഉള്ളത്. ഇങ്ങനെയൊരു പ്രതിസന്ധി നമ്മള്‍ അഭിമുഖീകരിക്കുന്നുണ്ട്.''

''ഭൂമിയില്‍ കുഴികളുണ്ടെങ്കില്‍ നമ്മുക്ക് നിലാവിലേക്ക് പോകാം. അവിടെ നമ്മുടെ പടം പ്രദര്‍ശിപ്പിക്കാം. പക്ഷെ ഭൂമിയിലുള്ളതിനേക്കാള്‍ കൂടുതല്‍ കുഴികളുണ്ട് അവിടെ. അപ്പോള്‍ എവിടെ നമ്മുക്ക് പടം പ്രദര്‍ശിപ്പിക്കാം. നമ്മള്‍ ഉണ്ടാക്കുന്നതാണ് പ്രതിസന്ധികള്‍. സംവാദങ്ങളെ സംവാദങ്ങളെ വിവാദങ്ങളാക്കി ചുരുക്കുകയാണ്.''-എം മുകുന്ദന്‍ പറഞ്ഞു.

Next Story