Top

'ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ മുന്നണി വിടില്ല'; സിപിഐഎമ്മിന്റെ നടക്കാത്ത സ്വപ്‌നമെന്ന് എം കെ മുനീര്‍

കെ സുധാകരന്റെ വിവാദ പ്രസ്താവനയില്‍ യുഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് മുനീര്‍

15 Nov 2022 3:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ മുന്നണി വിടില്ല; സിപിഐഎമ്മിന്റെ നടക്കാത്ത സ്വപ്‌നമെന്ന് എം കെ മുനീര്‍
X

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയില്‍ യുഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍. ആലോചിച്ച് മറുപടി പറയാമെന്ന് നേതൃത്വം അറിയിച്ചു. പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ അറിയിച്ചു.

സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയുടെ പേരില്‍ യുഡിഎഫ് വിടില്ലെന്നും മുനീര്‍ വ്യക്തമാക്കി. മുസ്ലീംലീഗ് മുന്നണി വിടുമെന്നത് സിപിഐഎമ്മിന്റെ നടക്കാത്ത സ്വപ്‌നമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ മുന്നണി വിടേണ്ട സാഹചര്യമില്ല. ദേശീയ തലത്തില്‍ ഇപ്പോഴും കോണ്‍ഗ്രസിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ശിശുദിന പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ വാക്കുപിഴ സംഭവിച്ചതാണെന്ന വിശദീകരണവുമായി കെ സുധാകരന്‍ രംഗത്തെത്തി. 'വാക്കുപിഴ' കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തന്നെ സ്നേഹിക്കുന്നവരേയും വേദനിപ്പിച്ചതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും പഴയ ഓര്‍മ്മപ്പെടുത്തലിനെ എന്റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്രത്തോട് മരണം വരെ പോരാടും. കോണ്‍ഗ്രസുകാരനായി മരിക്കാനാണ് ഇഷ്ടമെന്നും കെ സുധാകരന്‍ പറഞ്ഞു.

Story Highlights: M K Muneer Says That Muslim League Will Continue In UDF

Next Story

Popular Stories