ലക്കി ബില്‍: 25 ലക്ഷത്തിന്റെ ഓണം ബംപര്‍ വിജയിയെ പ്രഖ്യാപിച്ചു
ലക്കി ബില്‍ ആപ്പിലെ 25 ലക്ഷം രൂപയുടെ ഓണം ബംപര്‍ സമ്മാനം കോട്ടയം മേലുകാവ് മറ്റം കീഴുമൂലയില് ഹൗസില്‍ ബീന എം ജോസഫിന് ലഭിക്കും
6 Dec 2022 10:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ലക്കി ബില്ലിന്റെ ഓണം ബംപര്‍ സമ്മാനം പ്രഖ്യാപിച്ചു. ലക്കി ബില്‍ ആപ്പിലെ 25 ലക്ഷം രൂപയുടെ ഓണം ബംപര്‍ സമ്മാനം കോട്ടയം മേലുകാവ് മറ്റം കീഴുമൂലയില് ഹൗസില്‍ ബീന എം ജോസഫിന് ലഭിക്കും. തൊടുപുഴയില്‍ നിന്നു വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് ബംപര്‍ അടിച്ചത്. ആലപ്പുഴ പഴവീട് മന്നം ക്വാര്‍ട്ടേഴ്സില്‍ സുനിതാ ശേഖറിനാണ് പ്രതിമാസ നറുക്കെടുപ്പിലെ പത്തു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
രണ്ടാം സമ്മാനം നേടിയവര്‍ (രണ്ട് ലക്ഷം വീതം) ഡൊമിനി മാത്യു (കോഴിക്കോട്), അനില്‍ കുമാര്‍ (കാസര്‍കോട്), ഇ അനില്‍കുമാര്‍ (കാസര്‍കോട്), അക്ഷര എം മുരളിക (പാലക്കാട്), യു സൂരജ് (പാലക്കാട്). മൂന്നാം സമ്മാനം നേടിയവര്‍ (ഒരു ലക്ഷം വീതം) എ ബൈജു (കോഴിക്കോട്), അശോകന് തുളിച്ചേരി (കാസര്‍കോട്), ഹസൈനാര്‍ ഹസ്സന് (കാസര്‍കോട്), എന്‍എസ് തോമസ് (കോഴിക്കോട്), ഗോപിക (തിരുവനന്തപുരം).
നികുതിവെട്ടിപ്പ് തടയാന്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ മൊബൈല്‍ ആപ്പാണ് ലക്കി ബില്‍. പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങള്‍ ഉള്‍പ്പെടെ ബംപര്‍ സമ്മാനവും ഉണ്ട്. മാത്രമല്ല, ഉത്സവ കാലങ്ങളില്‍ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളും നല്‍കുമെന്നതും ലക്കി ബില്ലിന്റെ പ്രത്യേകതകളാണ്.
STORY HIGHLIGHTS: lucky bill onam bumper winners announced
- TAGS:
- Lucky Bill
- Onam Bumper
- Winners