'സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും പാര്‍ട്ടിക്ക് തരിക'; വാര്‍ത്തകളില്‍ അരുണ്‍ കുമാര്‍
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രതികരണം സഹിതമാണ് അരുണ്‍ കുമാറിന്റെ മറുപടി.
4 May 2022 12:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ താനായിരിക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കെഎസ് അരുണ്‍ കുമാര്‍. 'സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും പാര്‍ട്ടിക്ക് നല്‍കണമെന്നാണ് അരുണ്‍ കുമാര്‍ പറഞ്ഞത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രതികരണം സഹിതമാണ് അരുണ്‍ കുമാറിന്റെ മറുപടി.
ഇപ്പോള്‍ പുറത്തുവന്ന പേര് ഊഹാപോഹം മാത്രമാണെന്നാണ് ഇപി പറഞ്ഞത്. അന്തിമമായി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. സിപിഐഎമ്മിന് ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് നടപടി ക്രമങ്ങളുണ്ട്. ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ഇപി പറഞ്ഞിരുന്നു.
സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം പുറത്തിറങ്ങിയ മന്ത്രി പി രാജീവും നേരത്തെ പ്രതികരിച്ചിരുന്നു. അരുണ്‍ കുമാര്‍ ആണോ സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന് ആലോചനകള്‍ തുടരുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
തൃക്കാക്കരയില്‍ ഉമ തോമസിന് എതിരാളിയായി അഡ്വ. കെ എസ് അരുണ്‍ കുമാര്‍ വരുമെന്ന വാര്‍ത്ത മണിക്കൂറുകള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിനിടെയാണ് റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയത്.
സിപിഐഎം ജില്ലാ കമ്മറ്റി അംഗമാണ് അരുണ്‍ കുമാര്‍. ഡിവൈഎഫ്ഐ നേതാവായിരുന്ന അരുണ്‍ കുമാര്‍ കെ റെയില്‍ സംവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അവതരിപ്പിച്ചതിലൂടെ വളരെ ശ്രദ്ധേയനായി. ശിശുക്ഷേമ സമിതി ജില്ലാ ഉപാദ്ധ്യക്ഷനാണ്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമാണ്.
- TAGS:
- ldf
- CPIM
- KS Arun Kumar
- Kerala