പത്തനംതിട്ടയിൽ ഹോട്ടലിൽ എൽപിജി സിലണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരുക്ക്
5 Jun 2022 10:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പന്തളം: പത്തനംതിട്ടയിൽ ഹോട്ടലിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ ഹോട്ടൽ ജീവനക്കാരായ രണ്ട് പേർക്ക് പരുക്കേറ്റു. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഫലക് മജ്ലിസ് ഹോട്ടലിലാണ് അപകടം നടന്നത്.
ഹോട്ടൽ ജീവനക്കാരും ഹൈദരാബാദ് സ്വദേശികളുമായ സിറാജ്, സൽമാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചക്ക് 1.10ന് ഉണ്ടായ അപകടത്തിൽ ഹോട്ടൽ ഭാഗികമായി കത്തിനശിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ തന്നെ പുറത്തേക്ക് ഓടിയതിനാൽ ഇവരുടെ പരുക്ക് ഗുരുതരമല്ല. തീപിടിത്തമുണ്ടായി അര മണിക്കൂറിനുള്ളിൽ തന്നെ തീ നിയന്ത്രണവിധേയമായി.
STORY HIGHLIGHTS: LPG cylinder blast at Pathanamthitta
- TAGS:
- Pathanamthitta
- Panthalam
- LPG
Next Story