Top

അറബികടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത; തിങ്കളാഴ്ച മുതല്‍ വീണ്ടും വ്യാപകമായ മഴ

20 Nov 2021 7:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അറബികടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത; തിങ്കളാഴ്ച മുതല്‍ വീണ്ടും വ്യാപകമായ മഴ
X

അറബികടല്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. നിലവില്‍ മധ്യ കിഴക്കന്‍ അറബികടലില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ന്യൂന മര്‍ദം കേരള തീരത്ത് ഭീഷണിയില്ലെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഇന്നും നാളെയും പ്രത്യേകിച്ച് മധ്യ തെക്കന്‍ ജില്ലകളില്‍ മഴ ദുര്‍ബലമാകും. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. തിങ്കളാഴ്ച മുതല്‍ വീണ്ടും വ്യാപകമായ മഴയ്ക്ക് സൂചനയും നല്‍കുന്നു.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാടിന് മുകളിലായുള്ള ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവമാണ് സംസ്ഥാനത്തെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നല്‍കുന്നത്. നിലവില്‍ സംസ്ഥാനത്ത് യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മലയോര മേഖലകളിലും വനമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അധികൃര്‍ ചുണ്ടിക്കാട്ടുന്നു.

അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.05 എന്ന നിലയിലെത്തി. ഇതോടെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറക്കേക്ക് ഒഴുക്കി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. 2399.88 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ജല നിരപ്പ് ക്രമീകരി്ക്കാന്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും.

എന്നാല്‍, കാലാവസ്ഥാ അനുകൂലമായതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി. പമ്പാ നദിയില്‍ ജല നിരപ്പ് ഉയരുകയും കാലവസ്ഥ മോശമായ സാഹചര്യവും വിലയിരുത്തി ശബരിമലയില്‍ നടപ്പാക്കിയ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഇതോടെ തീര്‍ത്ഥാടകരെ നിയന്ത്രണ വിധേയമായി ശബരിമലയിലേക്ക് കടത്തിവിടും. നിയന്ത്രണം പിന്‍വലിച്ചതോടെ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടാനും തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയത്. പമ്പ ഡാമില്‍ ജല നിരപ്പ് ഉയരുകയും റെഡ് അലേര്‍ട്ട് ഉള്‍പ്പെടെ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യങ്ങള്‍

Next Story