ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു; തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
ഞായറാഴ്ച്ച ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാർജ്ജിച്ച് ശ്രീലങ്കൻ ഭാഗത്തേക്ക് നീങ്ങും.
26 Feb 2022 10:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും അയൽ രാജ്യമായ ശ്രീലങ്കയിലും വീണ്ടും ശക്താമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലും ആന്റമാൻ ഉൾക്കടലിലും നാളെയോടെ ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതായി കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച്ച ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാർജ്ജിച്ച് ശ്രീലങ്കൻ ഭാഗത്തേക്ക് നീങ്ങും.
പുതിയ ന്യൂനമർദ്ദം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമായേക്കും. തെക്കൻ കേരളത്തിൽ മാർച്ച് രണ്ട്, മൂന്ന് തീയതികളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights : chance of heavy rain in south kerala.
Next Story