Top

കല്‍ക്കരി പ്രതിസന്ധി; കോളടിച്ചെന്ന് കെഎസ്ഇബി

30 April 2022 3:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കല്‍ക്കരി പ്രതിസന്ധി; കോളടിച്ചെന്ന് കെഎസ്ഇബി
X

തിരുവനന്തപുരം: രാജ്യത്തെ വൈദ്യുത പ്രതിസന്ധയില്‍ പല സംസ്ഥാനങ്ങളും പവര്‍ക്കട്ട് ഉള്‍പ്പെടെ വലിയ നിയന്ത്രണം ഏര്‍പ്പെടുത്തി മുന്നോട്ട് പോവുമ്പോള്‍ കെഎസ്ഇബി നേട്ടത്തിന്റെ കാലം. വൈദ്യുതി ഡിമാന്റ് വര്‍ദ്ധന, കല്‍ക്കരി ക്ഷാമം മൂലം താപ വൈദ്യുതിയുടെ കുറഞ്ഞ ഉല്‍പാദനവും രാജ്യത്തെ വൈദ്യുതി ഉല്‍പാദത്തില്‍ 10.7 ജിഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തി. എന്നാല്‍, കേരളത്തിലെ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ 24 മണിക്കൂറും പരമാവധി നിരക്കിലാണ് വൈദ്യുതിയുടെ വില്‍പ്പന നടക്കുന്നത് എന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് കെഎസ്ഇബി ഇക്കാര്യം വ്യക്തമാക്കുന്നത്.

കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ, കമ്പോളത്തില്‍ വൈദ്യുതി വില കുതിച്ചുയരുകയും വൈദ്യുതിയുടെ ലഭ്യത കുറയുകയും ചെയ്തിരുന്നു. ഇതോടെ വന്‍കിട ഉപഭോക്താക്കള്‍ കൂട്ടത്തോടെ കെഎസ്ഇബിഎല്ലിന്റെ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങിയതായും അധികൃതര്‍ പറയുന്നു. കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിലെ വൈദ്യുതിയ്ക്ക് വില കുറവാണെന്നതും, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈദ്യുതി നിയന്ത്രണവും കേരളത്തില്‍ കുവാണെന്നതുമാണ് വന്‍കിട ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. വന്‍കിട ഉപഭോക്താക്കളുടെ തിരിച്ചുവരവിലൂടെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വൈദ്യുതി ആവശ്യകതയില്‍ 125 മേഗാവാട്ടിന്റെയും ഉപഭോഗത്തില്‍ 2.44 ദശലക്ഷം യൂണിറ്റിന്റെ വര്‍ധനയുമാണ് സംസ്ഥാനത്തുണ്ടായത് എന്നും കെഎസ്്ഇബി ചൂണ്ടിക്കാട്ടുന്നു.

കെഎസ്ഇബിയുടെ പോസ്റ്റ് പൂര്‍ണരൂപം-

വന്‍കിട വൈദ്യുതി ഉപഭോക്താക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്

രാജ്യത്തെമ്പാടും അനുഭവപ്പെടുന്ന വൈദ്യുതി ഡിമാന്റ് വര്‍ദ്ധന കൊണ്ടും, കല്‍ക്കരി ക്ഷാമം മൂലം താപ വൈദ്യുതിയുടെ കുറഞ്ഞ ഉല്‍പാദനം കൊണ്ടും 10.7 ജിഗാവാട്ടിന്റെ ഉല്‍പാദനക്കുറവ് നേരിടുന്നുണ്ട്. ഇതിന്റെ ഫലമായി 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ 24 മണിക്കൂറും പരമാവധി നിരക്കിലാണ് വൈദ്യുതിയുടെ വില്‍പ്പന നടക്കുന്നത്.

വൈദ്യൂതി ഉല്‍പാദകര്‍, വിതരണ ലൈസന്‍സികള്‍, ഉപഭോക്താക്കള്‍, വൈദ്യുതി വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് പ്രസരണ ലൈനുകളും വിതരണ ലൈനുകളും വിവേചനമില്ലാതെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് 2003 ലെ വൈദ്യുതി നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇപ്രകാരം വൈദ്യുതി ഉല്‍പാദകര്‍, വിതരണ ലൈസന്‍സികള്‍, ഉപഭോക്താക്കള്‍ വൈദ്യുതി വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് പ്രസരണ ലൈനുകളും വിതരണ ലൈനുകളും ഉപയോഗിച്ച് വിവിധ സ്രോതസ്സുകളില്‍ നിന്നും വൈദ്യുതി ലഭ്യമാക്കുന്നതിനെയാണ് ഓപ്പണ്‍ ആക്‌സസ് സംവിധാനം എന്നു വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിലെ നിരവധി വന്‍കിട ഉപഭോക്താക്കള്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ, കമ്പോളത്തില്‍ വൈദ്യുതി വില കുതിച്ചുയരുകയും വൈദ്യുതിയുടെ ലഭ്യത കുറയുകയും ചെയ്തതോടെ, ഈ ഉപഭോക്താക്കള്‍ കൂട്ടത്തോടെ KSEBL ന്റെ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ വൈദ്യുതിയ്ക്ക് വില കുറവാണെന്ന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈദ്യുതി നിയന്ത്രണവും കേരളത്തില്‍ കുറവാണ്, ഈ ഘടകങ്ങളാണ് വന്‍കിട ഉപഭോക്താക്കളെ ആകര്‍ഷിച്ചതെന്ന് കരുതുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വൈദ്യുതി ആവശ്യകതയില്‍ 125 മേഗാവാട്ടിന്റെയും ഉപഭോഗത്തില്‍ 2.44 ദശലക്ഷം യൂണിറ്റിന്റെ വര്‍ധനയുമാണ് വന്‍കിട ഉപഭോക്താക്കളുടെ തിരിച്ചുവരവിലൂടെ സംസ്ഥാനത്തുണ്ടായത്.


Story Highlight: low coal stocks power crisis KSEB

Next Story