ക്രിസ്തുമസ് ബമ്പര്‍: 16 കോടി ലഭിച്ച ഭാഗ്യശാലിയുടെ പേരുവിവരങ്ങള്‍ പരസ്യമാക്കില്ലെന്ന് ലോട്ടറി വകുപ്പ്
20 Jan 2023 11:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ അടിച്ച ഭാഗ്യശാലി പേര് വെളിപ്പെടുത്തില്ല. ഒന്നാം സമ്മാനമായ 16 കോടിയുടെ ടിക്കറ്റ് ഹാജരാക്കിയ വ്യക്തി പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർഥിച്ചു. ഇത് പ്രകാരം ഇയാളുടെ വിവിരങ്ങൾ പരസ്യപ്പെടുത്തില്ലെന്ന് വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വെച്ച് ഇന്നലെ രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പാലക്കാട് വിറ്റ എക്സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂധനൻ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കമ്മീഷനും 30 ശതമാനം നികുതിയും കഴിഞ്ഞുളള തുകയാണ് സമ്മാനാർഹന് ലഭിക്കുക.
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്തുമസ് പുതുവത്സര ബംപറിന്റേത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേർക്കും വിതരണം ചെയ്യും. 400 രൂപയായിരുന്നു ടിക്കറ്റ് വില. 33 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 32,43,908 ടിക്കറ്റുകളാണ് വിറ്റുപോയത്.
STORY HIGHLIGHTS: Lottery department will not publish the name of Christmas bumper winner