കോട്ടയത്ത് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം; ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി
ദേശീയപാതയില്‍ നിന്നും കെവിഎംഎസ് റോഡിലേക്ക് സ്കൂട്ടര്‍ തിരിക്കുന്നതിനിടയില്‍ പിന്നിലെത്തിയ ലോറി ഇടിക്കുകയായിരുന്നു.
1 Dec 2021 5:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം പൊന്‍കുന്നം ദേശീയപാതയില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളിക്കത്തോട് സ്വദേശിനി കൃഷ്ണവിലാസത്തില് പിജി അമ്പിളിയാണ്(43) മരിച്ചത്. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു അമ്പിളി.
ഇന്ന് രാവിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അമ്പിളി സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി ഇടിച്ചത്. ദേശീയപാതയില്‍ നിന്നും കെവിഎംഎസ് റോഡിലേക്ക് സ്കൂട്ടര്‍ തിരിക്കുന്നതിനിടയില്‍ പിന്നിലെത്തിയ ലോറി ഇടിക്കുകയായിരുന്നു.
ലോറിയുടെ മുന്‍ ചക്രത്തിനടിയില്‍ പെട്ട സ്കൂട്ടറില്‍ നിന്നും അമ്പിളി തെറിച്ചുവീഴുകയും ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു. യുവതി സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
- TAGS:
- Kottaym
- Lorry Accident
Next Story