എരുമേലിയിൽ കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്
എരുമേലി പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു
9 Sep 2022 8:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: എരുമേലിയിൽ കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് പോയ ബസും മിൽമയുടെ ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കരിങ്കല്ലുമുഴി രാജന്ഗിരിപടിയില് വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. പരുക്കേറ്റവരെ കാഞ്ഞിരപ്പളളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. എരുമേലി പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു.
STORY HIGHLIGHTS: lorry and ksrtc bus crashed in erumeli
Next Story