വിദേശ മദ്യവുമായി വന്ന ലോറി താമരശ്ശേരി കൊക്കയിലേക്ക് മറിഞ്ഞു
അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവറെ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി.
10 Dec 2022 12:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: വിദേശ മദ്യവുമായി വന്ന ലോറി കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കൊക്കയിലേക്ക് മറിഞ്ഞു. അടിവാരത്തിന് സമീപം 28 ല്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ചുരമിറങ്ങി വരികയായിരുന്ന ലോറി കാറുമായി കൂട്ടിയിടിച്ചാണ് 30 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്.
അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവറെ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല. ബിവറേജസ് കോര്‍പറേഷന്റെ ലോഡുമായി വരുന്ന ലോറിയാണ് മറിഞ്ഞത്.
Story Highlights: Lorry accident in kozhikode thamarassery
- TAGS:
- Kozhikode
- thamarasery
- accident
Next Story